കൃഷിയെയും കര്‍ഷകരെയും അളവറ്റു സ്നേഹിച്ച കരിപ്പാപറമ്പില്‍ കെ.ടി. തോമസ് എന്ന പൂവഞ്ചി ടോമി (88) ഓര്‍മയായി. മുന്‍പ് കൊക്കൊ കര്‍ഷകര്‍ വിലയിടിവില്‍ പ്രതിസന്ധിയിലായപ്പോള്‍ കാംകോ കമ്പനി തുടങ്ങി കര്‍ഷകരില്‍നിന്ന് കൊക്കോ സംഭരിക്കാന്‍ മുന്നോട്ടിറങ്ങി. പാരമ്പര്യമായി ലഭിച്ച കൃഷിയറിവുകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും നൂതന പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിന്റെ തുടക്കത്തിനും വളര്‍ച്ചയ്ക്കും ഏറെ പ്രയത്നിച്ചു. കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിന്റെ വികസനത്തിനും പൂര്‍വവിദ്യാര്‍ഥികൂടിയായ കെ.ടി. തോമസ് നേതൃത്വം നല്കി. ഇതേ സ്കൂളില്‍ കായികതാരങ്ങള്‍ക്ക് ജനകീയ സഹകരണത്തോടെ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഈ താരങ്ങള്‍ മുന്‍നിര താരകളായി ഉയരുന്നതിന് ഇദ്ദേഹം ശ്രമിച്ച വഹിച്ച പങ്ക് വലുതാണ്.

കുന്നുംഭാഗം സെന്റ് ജോസഫ് പള്ളി ട്രസ്റ്റിയായും പാരിഷ് കൗണ്‍സില്‍ അംഗമായും ഏറെക്കാലം സേവനം ചെയ്തു. സംസ്കാരം ഇന്നു രാവിലെ 11ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടക്കും.

+ There are no comments
Add yours