27 വർഷത്തെ തപാൽസേവനത്തിന് നാടിന്റെ ആദരം

Estimated read time 0 min read

എലിക്കുളം: കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വെയിലിലും വകവയ്ക്കാതെ കുന്നുകളും പുരയിടങ്ങളും താണ്ടി എലിക്കുളത്ത് തപാൽ ഉരുപ്പടി വിതര ണം ചെയ്ത മുണ്ടക്കയം പുഞ്ചവയൽ സ്വദേശിനി മങ്ങാട്ടുകുന്നേൽ വി.എൻ.വത്സമ്മ തന്റെ ഔദ്യോഗിക ജീവിതത്തോടു വിട പറഞ്ഞു. 27 വർഷമായി എലിക്കുളം പോസ്റ്റ് ഓഫീസിലെ ഇ.ഡി.പോസ്റ്റ് വുമൺ ആയിരുന്നു വത്സമ്മ.

വത്സമ്മയെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു കരുതിയിരുന്നത്. രാവിലെ 9 ന് തുടങ്ങുന്ന ഡ്യൂട്ടി വൈകുന്നേരം 6.30 വരെ നീണ്ട സമയവും വത്സമ്മയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.തന്റെ ജോലി കൃത്യനിഷ്ഠയോടെ ചെയ്ത വത്സമ്മചേച്ചിയെ എലിക്കുളം പോസ്റ്റ് ഓഫീസിനു കീഴിലുള്ള തലമുറകൾക്ക് മറക്കുവാൻ സാധിക്കില്ല. പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സെൽവി വിൽസൺ, ദീപ ശ്രീജേഷ് എന്നിവർ ചേർന്ന് പൊ ന്നാട അണിയിച്ചാണ് യാത്രയയപ്പു നല്കിയത്. പോസ്റ്റ് മാസ്റ്റർ ആഷ കൃഷ്ണ, ജീവനക്കാരായ സിനി ഉണ്ണികൃഷ്ണൻ ,മഞ്ജു ഡാനിയേൽ , ഗ്ലൈസി ജോർജ് തുടങ്ങിയവർ സംസാരിച്ചു. പുഞ്ചവയൽ മങ്ങാട്ടു കുന്നേൽ രാജപ്പൻ നായരുടെ ഭാര്യ യാണ് വത്സമ്മ. വീണ, വിഷ്ണു എന്നിവരാണ് മക്കൾ.

You May Also Like

More From Author

+ There are no comments

Add yours