വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ദുർബല വിഭാഗങ്ങൾക്ക് ഭവന നിർമ്മാണത്തിനും ആരോഗ്യമേഖലയ്ക്കും ഊന്നൽ നൽകി കൊണ്ടുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അലക്സ് ടോം കൊച്ചുമുറിയിൽ അവതരിപ്പിച്ചു. 402319034 രൂപ വരവും 401468034 രൂപ ചിലവും 851000 നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ അധ്യക്ഷത വഹിച്ചു.

ബജറ്റിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ
വാങ്ങുന്നതിനടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി 80 ലക്ഷം രൂപ യാണ് മാറ്റിവെച്ചിട്ടുള്ളത്.
കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് 80 ലക്ഷം രൂപ ,
കൊടുങ്ങൂരിൽ പ്രിയദർശിനി വനിതാ ഹോസ്റ്റൽ 43 ലക്ഷം രൂപ,
കാട്ടുപന്നി ശല്യം ഒഴിവാക്കാൻ 5 ലക്ഷം രൂപ ,പട്ടികജാതി കുട്ടികൾക്ക് പഠനമുറി 22 ലക്ഷം രൂപ, ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് 15 ലക്ഷം രൂപ എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
115 ഗുണഭോക്താക്കൾക്കായി ഒരു കോടി 60 ലക്ഷം രൂപയാണ് ഭവന നിർമ്മാണ മേഖലയ്ക്ക് നീക്കി വെച്ചിരിക്കുന്നത്. കൂടാതെ പട്ടിക ജാതി വിദ്യാർത്ഥികൾക്ക് പഠന മുറി നിർമ്മിക്കുന്നതിനായി 22 ലക്ഷം രൂപയും ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിലേക്ക് 15 ലക്ഷം രൂപയും ഭിന്നശേഷി കലോത്സവത്തിനായി 1,50,000 രൂപയും മാറ്റിവെച്ചിരിക്കുന്നു.
. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ ഗവൺമെന്റ് ആശുപത്രി, കറുകച്ചാൽ ഗവൺമെന്റ് ആശുപത്രി എന്നിവയുടെ വികസന പ്രവർത്തനങ്ങൾക്കായി ആകെ രണ്ടു കോടി 23 ലക്ഷം രൂപയാണ് വെച്ചിരിക്കുന്നത്.
ഉൽപാദന മേഖലക്കായി 90 ലക്ഷം രൂപയും പശ്ചാത്തല വികസന പ്രവർത്തനങ്ങൾക്ക് 75 ലക്ഷവും സേവന മേഖലക്കായി 2 കോടിയിലധികം രൂപയും മാറ്റിവെച്ചിരിക്കുന്നു.
കർഷകർക്ക് ഫല വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിനും വാഴപ്പിണ്ടി രോഗം നിർമ്മാർജ്ജനം ചെയ്യുന്നതിനും ആവശ്യമായ സഹായം നൽകുവാനും നേരങ്ങാടികളുടെ വികസനത്തിനും പ്രത്യേക പദ്ധതികൾ ഉണ്ട് . കാർഷിക മേഖലയ്ക്കായി 22 ലക്ഷം രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.
ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡി, പാൽ സബ്സിഡി എന്നിവ നൽകുന്നതിന് അടക്കം 34 ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രണ്ട് ലക്ഷത്തിധികം തൊഴിൽ ദിനങ്ങളും 15 കോടിയിൽ പരം രൂപ ചെലവും പ്രതീക്ഷിക്കുന്നു. കമ്പോസ്റ്റ് പിറ്റ്, സോക് പിറ്റ് എന്നിവയുടെ നിർമ്മാണത്തിന് പ്രാധാന്യം നൽകും.
എം. പി ഫണ്ട് , എം. എൽ. എ ഫണ്ട്, പ്രകൃതിക്ഷോഭ, ദുരിതാശ്വാസ ഫണ്ടുകൾ എന്നിവയുടെ വിനിയോഗം ബ്ലോക്ക് പഞ്ചായത്ത് വഴിയാണ്. ഈ തരത്തിൽ ഏകദേശം രണ്ടരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന് ലക്ഷ്യമെടുന്നു.
. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജേക്കബ് മാത്യു, മിനി സേതുനാഥ്, ഉഷാകുമാരി ടി കെ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി ബീമ എം, ജോയിന്റ് ബി .ഡി. ഒ ഗീത പി.എൻ. എന്നിവർ സംസാരിച്ചു.

+ There are no comments
Add yours