യുവതലമുറകൾക്ക് കൃഷിയോട് താൽപര്യമില്ലന്നത് പഴകഥങ്കതയാണ്. ഒട്ടേറെ യുവാക്കളാണ് കൃഷിയെ ഒപ്പം ചേർത്ത് ജോലിക്കൊപ്പം മുന്നോട്ട് പോവുന്നത്. അ ത്തരത്തിൽ ഒരാളെയാണ് ഇന്ന് ഇവിടെ പരിചയപെടുത്തുന്നത്. വീട്ടിലെ പറമ്പിൽ മാത്രമല്ല ടെറസിലും കൃഷിയിറക്കി മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി ഒ ന്നാംമൈൽ സ്വദേശിയായ അൻസൽ. പി.നാസർ.

ആകെയുള്ള 20സെൻ്റിൽ മട്ടുപ്പാവിലും പറമ്പിലുമായി പ്ലാവ്, പേരയും മലേഷ്യൻ കുളളനും ഗംഗാബോണ്ടം ഇന ത്തിൽ പെട്ട തെങ്ങും പച്ചമുളക്, തക്കാളി, വെണ്ട, പടവലം, പാവൽ, കുക്കുമ്പർ, മീറ്റർ പയർ, കോവൽ, ചീര, വഴുതന, കത്രിക, കാന്താരി തുടങ്ങിയ പച്ചക്കറികളും വാഴ, ചേമ്പ്, ചേന, കാച്ചിൽ എന്നിവയും സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കൊപ്പം നട്ട് വളർത്തുന്നുണ്ട്. രാവിലെയും വൈകുന്നേവും ഓരോ മണിക്കൂറും അവധി ദിവസങ്ങളിലുമായാണ് കൃഷിയും പരിപാലന വും. വീട്ടാവിശ്യത്തിനു പുറമേ ബന്ധുക്കൾക്കും അയൽവാസികൾക്കും ഇവ നൽകുന്നുമുണ്ട്. പച്ചക്കറി കൃഷിയാകെ ഗ്രോബാകിൽ വീടിൻ്റെ ടെറസിലാണ് ചെയ്യു ന്നത്.
കോഴിവളം ഉൾപ്പെടെയുള്ള ജൈവ വളമാണ് പൂർണമായും ഉപയോഗിക്കുന്നത്. സ്കൂൾ പഠനകാലം മുതലേ കൃഷിയേ സ്നേഹിക്കുന്ന അൻസൽ കൃഷിയിൽ പുതു പ രീക്ഷണത്തിന് ഒരുങ്ങുകയാണ്. അക്യാഫോണിക്സ് കൃഷി രീതി അവലംബിച്ച് കൂടുതൽ കൃഷിയിറക്കുവാനാണ് ലക്ഷ്യമിടുന്നത്. ഈ കഠിന പ്രയത്നത്തിൻ്റെ ഭാഗ മായി കൃഷിഭവൻ്റെ ഈ വർഷത്തെ മികച്ച യുവകർഷകനുള്ള അവാർഡും അൻസലിനെ തേടിയെത്തിയിരുന്നു. വിഷമില്ലാത്ത പച്ചക്കറി കഴിക്കുവാനും ഒപ്പം യു വതലമുറക്ക് സന്ദേശം നൽകുവാനുമാണ് തൻ്റെ കൃഷിയെന്നും കൃഷിടത്തിലേക്ക് ഇറക്കുമ്പോൾ ഏറെ ആത്മ സംതൃപ്തിയുണ്ടെന്നും അൻസൽ പറയുന്നു.

+ There are no comments
Add yours