ഹൈറേഞ്ചിൽ മാത്രം വിളയുന്ന ഏലവും ഓറഞ്ചു മടക്കം മണ്ണിൽ പൊന്നു വിളിയിച്ച് മണിമല സ്വദേശിയും അഭിഭാഷകനുമായ മാത്യു സക്കറിയ. 8 ഏക്കറിൽ 5 ഏക്കറില്‍ റബറും 3 ഏക്കറില്‍ കുരുമുളക്, തെങ്ങ്, ജാതി എന്നിവയ്ക്കൊപ്പം അബിയു, റംബുട്ടാൻ, മാങ്കോസ്റ്റിൻ, അവ്ക്കാഡോ, പ്ലാവ്, നാരകം, മാവ്, സപ്പോട്ടയും ഓറഞ്ച് വരെയുള്ള ബഹുവിളക്കൃഷിയുമാണ്.

വിളകളില്‍ പ്രധാനം കുരുമുളകാണ്. 500 ചുവട് കുമ്പുക്കൽ ഇനവും ഒപ്പം കരിമുണ്ട, നാരായക്കുടിയുമുണ്ട് . കേട് കുറവാണെന്നതാണ് കുമ്പുക്കൽ ഇനത്തിന്റെ സവിശേഷത. 3 വർഷം പ്രായമായ ഇവയിൽനിന്ന് ഈ സീസണില്‍ 100 കിലോ ഉണക്ക ലഭിച്ചു. TxD, മലേഷ്യൻ കുള്ളൻ ഇനങ്ങളിൽപ്പെട്ട 50 തെങ്ങിൻതൈകൾ വളർന്നുവരുന്നു. 7 വർഷമായ ജാതിമരങ്ങളില്‍നിന്നു മികച്ച് വിളവു ലഭിക്കുന്നു.
ഹൈറേഞ്ചിലാണ് ഏലവും ഓറഞ്ചുമടക്കം മികച്ച വിളവു നൽകാറുള്ളതെങ്കിലും മാത്യുവിന്റെ വീട്ടുമുറ്റത്തും ഇവ നന്നായി വളരുന്നുണ്ട്. പരീക്ഷണാടി സ്ഥാന ത്തിൽ 30 സെന്റ് സ്ഥലത്ത് ഏലം നട്ടത് വിജയമാണെന്നു മാത്യു പറയുന്നു. ഏലം ഒരു കൗതുകത്തിനു നട്ടതാണെങ്കിലും സാമാന്യം നല്ല വിളവു കിട്ടുന്നുണ്ട്. ഫലവൃ ക്ഷങ്ങളും കുരുമുളകും ജാതിയും മികച്ച വരുമാനം തരുന്നുണ്ടെന്ന് മാത്യു.
വീടിനോടു ചേർന്നുള്ള പാറക്കുളത്തിൽ കട്‌ല, വാള, ജയന്റ് ഗൗരാമി തുടങ്ങിയ മത്സ്യങ്ങളെ വളർത്തുന്നു. പ്രധാനമായും വീട്ടാവശ്യത്തിനാണ് മത്സ്യക്കൃഷി. ഈ കുളത്തിലെ വെള്ളം പമ്പ് ചെയ്ത് സ്പ്രിംഗ്ലർ ഉപയോഗിച്ചു ചെടികൾക്കു നൽകുന്നു. മത്സ്യങ്ങളുടെ കാഷ്ഠം കലര്‍ന്ന വെള്ളം മികച്ച വളവുമാണ്.

+ There are no comments
Add yours