കോഴിക്കോട് നടന്ന സംസ്‌ഥാന യോഗ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിലാണ് രേവതി രാജേഷിന് സ്വർണ്ണ മെഡൽ നേടിയത്. കാഞ്ഞിരപ്പള്ളി സെൻറ് ഡൊ മിനിക്‌സ് കോളേജ് ഒന്നാം വർഷ കോമേഴ്‌സ് വിദ്യാർത്ഥിനിയാണ്. മുൻപ് ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിംപ്യാഡിൽ സ്വർണമെഡൽ നേടിയിട്ടുണ്ട് രേവതി രാജേഷ്. അണ്ടർ 16 പെൺകുട്ടികളുടെ വിഭാഗത്തിലായിരുന്നു അന്ന് രേവതിയുടെ സ്വർണ മെഡൽ നേട്ടം.

പരിശീലനം ആരംഭിച്ച് രണ്ടാം വർഷം ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും മൂന്നാം വർഷം ദേശീയ മെഡൽ നേട്ടം കൈവരിക്കുകയും ചെയ്തുകൊണ്ടാണ് രേവ തി തന്റെ മികവ് തെളിയിച്ചത്. 2019ൽ നടന്ന ദേശീയ യോഗാ ഒളിംപ്യാഡിലായിരുന്നു രേവതി ഉൾപ്പെട്ട സംഘം കേരളത്തിനായി വെങ്കല മെഡൽ സ്വന്തമാക്കി യ ത്. ഭാവിയിൽ പൊലീസ് ഉദ്യോഗസ്ഥയാകണമെന്നാണ് എരുമേലി മണിപ്പുഴ ചെമ്പകപ്പാറ, കൊച്ചുതുണ്ടിയിൽ രാജേഷ്, രാജി ദമ്പതികളുടെ മകളായ ഈ മിടുക്കി യുടെ സ്വപ്നം. എരുമേലി വെൺകുറിഞ്ഞി എസ്എൻഡിപി എച്ച്എസ്എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ കായികാധ്യാപിക എസ്. റെജിയുടെ നിർ ദേശത്തെ തുടർന്നാണ് രേവതി യോഗാ പരിശീലനം ആരംഭിച്ചത്. അവിടുന്നങ്ങോട്ട് അധ്യാപകരെ പോലും ഞെട്ടിപ്പിക്കുന്ന മെയ്‌വഴക്കത്തോടെയായിരുന്നു രേവ തിയുടെ മുന്നേറ്റം.

+ There are no comments
Add yours