ഏന്തയാർ ഞർക്കാട് വയോധിക വീടിനു സമീപം തീ കൊളുത്തി മരിച്ചു

Estimated read time 1 min read
Share :

ഏന്തയാർ ഞർക്കാട് ഇല്ലിക്കൽ (വലിയ കാട്ടിൽ ) പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണി (85)യെ യാണ് വീടിനു സമീപം തീ കൊളുത്തി മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നു വീട്ടിൽ നിന്നും ഇറങ്ങി പോയ ഇവർ സമീപത്തെ കാനയിൽ ചെന്ന് മണ്ണണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

തീയും പുകയും കണ്ട് അയൽ വാസികൾ ഓടി എത്തിയെങ്കിലും രക്ഷിക്കാനായില്ല. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ബുധനാഴ്ച ഉച്ചയോ ടെയാണ് സംഭവം. വീട്ടിൽ നി ന്നും ആത്മഹത്യയെക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്.

Share :

You May Also Like

More From Author

+ There are no comments

Add yours