യാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട്

Estimated read time 1 min read

ദേശീയപാത 183 ൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി പേട്ട കവലക്ക് സമീപത്തായി ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിനു മുന്നിലാണ് യാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട് സ്ഥിതി ചെയ്യുന്നത്.

ദേശീയപാതയോരത്തെ ഓടകൾ അടഞ്ഞതാ ണ് വെള്ളക്കെട്ടിന് കാരണം സ്ലാബ് ഒടിഞ്ഞതും മാലിന്യം നിറഞ്ഞതുമാണ് ഓടകൾ മൂടാൻ കാരണമായതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ഇതുമൂലം ക നത്ത മഴയിൽ പലപ്പോഴും വ്യാപാരസ്ഥാപനങ്ങളിൽ വരെ വെള്ളം കയറുവാൻ ഇടയാകുന്നത് ദുരിതത്തിന് കാരണമാകുന്നതായും ഇവർ ആരോപിക്കുന്നു.

ദേശീയപാത വിഭാഗം ഓഫീസിൽ പരാതി നൽകിയെങ്കിലും ഫണ്ട് ഇല്ലാത്തതിനാൽ ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഇവർ കൈ മലർത്തുകയാണെന്നും, ഇതോടൊപ്പം പെട്രോൾ പമ്പ് ഉടമകൾ ഓട അടച്ചതാണെന്നും ഇവർ ആരോപിക്കുന്നു.വാഹനങ്ങൾ കടന്നു പോകുമ്പോൾ പരിസരമാകെ വെള്ളം തെറിക്കുകയും പലപ്പോഴും കാ ൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രകരും ഈ ചെളിവെള്ളത്തിൽ കുളിക്കുക പതിവ് കാഴ്ചയാണ്. സമീപത്തെ കടകളുടെ വരാന്തയിലൂടെ ഇവർ കയറി നട ക്കുന്നത്. അധികാരികൾ എത്രയും വേഗം ഓടയിലെ തടസ്സം മാറ്റി വെള്ളക്കെട്ട് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളുടെയും ആവശ്യം.

You May Also Like

More From Author

+ There are no comments

Add yours