എരുമേലി:സംസ്ഥാന വ്യാപകമായി ജോയിന്റ് കൗൺസിൽ നടത്തിയ സമരത്തിന്റെ ഭാഗമായി എരുമേലി തെക്ക് വില്ലേജ് ഓഫിസർ ഓഫിസ് പൂട്ടി താക്കോൽ തഹസിൽദാ രെ ഏൽപിച്ചു. സിപിഎം അനുകൂല സംഘടനയിൽപെട്ട ജീവനക്കാർ 15 കിലോമീറ്റർ അകലെയുള്ള താലൂക്ക് ഓഫിസിലെത്തി താക്കോൽ തിരികെ വാങ്ങി ഓഫിസ് തുറന്നു. സംഭവത്തെത്തുടർന്നു വില്ലേജ് ഓഫിസ് പ്രവർത്തിക്കാൻ 1.15 മണിക്കൂർ വൈകി.

എരുമേലി പഞ്ചായത്ത് വക വ്യാപാരസമുച്ചയത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫി സിലാണ് സംഭവം. എരുമേലി വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസർ ഒഴികെയുള്ള എ ല്ലാ ജീവനക്കാരും എൻജിഒ യൂണിയനിലാണ്. സർക്കാരിനെ കരിവാരിത്തേക്കാൻ സിപി ഐ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇന്നലത്തെ സംഭവമെന്നു എൻജിഒ യൂണിയൻ പറഞ്ഞു.

ജില്ലയിലെ റവന്യു വകുപ്പ് ഓഫിസുകളിൽ 25% ജീവനക്കാർ മാത്രമാണ് ജോലിക്കെത്തി യതെന്ന്  കലക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.വില്ലേജ് ഓഫിസർമാർക്ക് അനു വദിച്ച് ഉത്തരവായ ശമ്പള സ്കെയിൽ യാഥാർഥ്യമാക്കുക, വിഎഫ്എ തസ്തികയുടെ 50 ശതമാനം അപ്ഗ്രേഡ് ചെയ്ത് ഫ്രണ്ട് ഓഫിസ് സംവിധാനം ഏർപ്പെടുത്തുക, വിഎഫ്എ ഒഎ ക്വാട്ട വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.