കണ്ണിമല ഫാർമേഴസ് ക്ലബ്ബിൻ്റെ പച്ചക്കറി വിളവെടുപ്പുത്സവം

Estimated read time 0 min read
Share :
കണ്ണിമലഫാർമേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എരുമേലി കൊരട്ടിയിൽ രണ്ടരയേക്കറിലെ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. ക്ലബ്ബിൻ്റെ പച്ചക്കറി കൃഷി പ്രൊ മോട്ടറായ തെക്കേ കീപ്പാട്ട് റ്റി.എസ്. മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. വള്ളിപ്പയർ, ചീര, കുക്കുംബർ, പാവൽ, പടവലം, കോവൽ, പച്ചമു ളക് തുടങ്ങി എല്ലായിനം പച്ചക്കറിയിനങ്ങളുംാ മാതൃകാപരമായാണ് കൃഷി ചെയ്തത്.
വിളവെടുപ്പുത്സവം ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് പി.ഡി. ജോൺ പവ്വത്ത് ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം  പഞ്ചായത്തംഗം ദിലീഷ് ദിവാകരൻ അധ്യക്ഷനായി. കൃഷി ക്ക് നേതൃത്വം നൽകിയ ടി.എസ്. മോഹൻദാസിനെ ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി സാബു തോമസ് തകടിയേൽ, ലൂയിസ് ഒറവാറൻതറ, റ്റി.പി. ആൻ്റണി തകടിയേൽ,
അനൂപ് കാട്ടിപ്പുരക്കൽ എന്നിവർ സംസാരിച്ചു .
Share :

You May Also Like

More From Author

+ There are no comments

Add yours