വാഴൂർ മുസ്ലിം ജമാഅത്ത് യൂത്ത് വിങ്ങിന്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പും മോട്ടിവേഷൻ ക്ലാസ്സും

Estimated read time 1 min read
Share :

വാഴൂർ മുസ്ലിം ജമാഅത്ത് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പും മോട്ടിവേഷൻ ക്ലാസ്സും നൂറിൽ ഇസ്ലാം മദ്രസ ഹാളിൽ നടന്നു. യൂത്ത് വിംഗ് പ്രസിഡന്റ്‌ നാസിം നൗഷാദ് ആദ്യക്ഷത വഹിച്ച യോഗത്തിൽ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌ എം.എൽ.എ ഉൽഘാടനം ചെയ്യ്തു. തുടർന്ന് ജമാഅത്ത് ചീഫ് ഇമാം കെ.എച്ച് അബ്ദുൽ സമദ് മൗലവി ആമുഖ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് സെക്രട്ടറി അസറുദ്ധീൻ സ്വാഗതവും ജമാഅത് വൈസ് പ്രസിഡന്റ്‌ നൗഷാ ദ് കരിമ്പിൽ, ട്രഷറർ K P ഷാജഹാൻ എന്നിവർ ആശംസ അർപ്പിച്ചു.

തുടർന്ന് എരുമേലി എക്സ്സൈസ് ഓഫീസ് പ്രിവേന്റീവ് ഓഫീസർ ഷഫീക് എം.എച്ച് ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തു. ഉച്ചകഴിഞ്ഞു നടന്ന മോട്ടിവേഷൻ പ്രോഗ്രാമി ൽ യുവ മോട്ടിവേഷൻ ട്രെയിനർ ഹാഷിം കെ. എച്ച്ലൈഫ് സ്കിൽ മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. യൂത്ത് വിംഗ് കമ്മറ്റി അംഗം തൻസീം കാബൂസ് കൃതജ്ഞത പറഞ്ഞു.പരിപാടിക്ക് യൂത്ത് വിംഗ് മെമ്പര്മാരായ സ്വാലിഹ്, ഷിഫാൻ, ആസിഫ് ഉന്നൈസ്, ഗഫാർ, ആസിഫ് സലിം, ആരിഫ്, നബീൽ, ആദിൽ, ആസിഫ് അൻസാരി, ഹബീബ് എന്നിവർ നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours