കാഞ്ഞിരപ്പള്ളി കപ്പാട് ഗവ സ്കൂളിന് കരിങ്കൽ കെട്ടിടിഞ്ഞ് വീണുണ്ടായ നാശനഷ്ടം സ്വകാര്യ വ്യക്തിപരിഹരിക്കണം.ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ ഇക്കാര്യമാവശ്യപ്പെട്ട് നോട്ടീസ് നൽകി.കഴിഞ്ഞ ദിവസമാണ് സ്വകാര്യ വ്യക്തിയുടെ കരിങ്കൽ കെട്ടിടിഞ്ഞ് സ്കൂളിന് നാശനഷ്ടമുണ്ടായത്.സ്വ കാര്യവ്യക്തിയുടെ വീട്ടുമുറ്റത്തെ സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞു വീണാണ് കപ്പാട് ഗവ. സ്കൂൾ കെട്ടിടത്തിനു നാശനഷ്ടം സംഭവിച്ചത് . 3 ക്ലാസ് മുറികൾ ക്കാണു നാശനഷ്ടമുണ്ടായത്.

കരിങ്കല്ല് കൊണ്ടു നിർമിച്ച മതിൽ ഇടിഞ്ഞ് കല്ലും മണ്ണും സിമന്റ് കട്ടയും സ്കൂൾ കെട്ടിടത്തിലേക്കു വീഴുകയായിരു ന്നു. ഇതോടെ സ്കൂളിന്റെ ഭിത്തി നിർമിച്ചിരുന്ന കട്ടകൾ ഇളകി മുറിക്കു ള്ളിലേക്കു വീണു. ഭിത്തിക്കു വിള്ളലുമുണ്ടായി. സ്കൂൾ തുറ ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം സംഭവ മുണ്ടായത്.സ്കൂൾ കെട്ടിടത്തിലെ 3 ക്ലാസ് മുറിക ളിൽ പഠനം നടത്താൻ കഴി യാത്ത സാഹചര്യമാണ്. വിവരമറിഞ്ഞാണ് സ്ഥലം എം.എൽ.എ കൂടിയായ ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് സ്കൂൾ സന്ദർശിച്ചത്.ഇദ്ദേഹത്തോടൊപ്പം വിദ്യാഭ്യാസ വകുപ്പ് ഉദ്യാഗസ്ഥരും മറ്റ് ജനപ്രതിനിധികളുമുണ്ടായിരുന്നു.
സ്കൂളിൻ്റെ നാശത്തിനിടയാക്കിയ മതിൽ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിൻ്റെ ഉടമയോട് ഇടിഞ്ഞ് പോയ ഭാഗം പുനർനിർമ്മിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാ ര്യമുന്നയിച്ച് നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയതായി ചീഫ് വിപ്പ് അറിയിച്ചു. ക്ലാസ് മുറികളിലെ നാശനഷ്ടം വിലയിരുത്താൻ എൽഎസ്ജിഡി എഞ്ചിനിയർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം കപ്പാട് ഗവ. സ്കൂളിനായി പുതിയ കെട്ടിടം പണിയുവാൻ ഫണ്ട് അനുവദിക്കുവാനുള്ള ശ്രമവും നടന്നു വരുന്നതായി ചീഫ് വിപ്പ് അറിയിച്ചു.

+ There are no comments
Add yours