വിജ്ഞാനകേരളം ജോബ്സ്റ്റേഷന് വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം

Estimated read time 0 min read
Share :

വാഴൂർ :അഭ്യസ്ത്യ വിദ്യർക്ക് വളരെ എളുപ്പത്തിൽ തൊഴിൽ കണ്ടെത്തുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുകയെന്ന ഉദ്ദേശത്തോടെ വാഴൂർ ബ്ലോക്ക് പഞ്ചാ യത്തിൽ ജോബ് സ്റ്റേഷൻ്റെ പ്രവർത്തനം ആരംഭിച്ചു. നോളഡ്ജ് ഇക്കോണമി മിഷൻ്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ ഭാഗമായാണ് ജോബ്ബ് സ്റ്റേഷ ൻ്റെ പ്രവർത്തനം.

ബ്ലോക്കിലെ 6 പഞ്ചായത്തുകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട ലോക്കൽ റിസോഴ്സ്പേഴ്സൺമാരുടെ അർദ്ധദിന പരിശീലനവും നടത്തി. എല്ലാ പഞ്ചായത്തുകളി ലും ഫെസിലിറ്റേഷൻ സെൻ്ററുകൾ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ്. പിള്ളയുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് മുകേഷ് കെ. മണി ഉത്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പാമ്പൂരി, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.ജോൺ, ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻ്റുമാരായ റംലാ ബീഗം ,രാജമ്മ രവീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ആർ.ജി.എസ്.എ. ജില്ലാ കോർഡിനേറ്റർ സിന്ദൂര സന്തോഷ്, ബ്ലോക്ക് പഞ്ചാ യത്ത് സെക്രട്ടറി. പി.എൻ.സുജിത്, ജോ.ബി. ഡി. ഒ. ഗീത പി.എൻ. കില ബ്ലോക്ക് കോർഡിനേറ്റർ ബി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours