കാഞ്ഞിരപ്പള്ളി: മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ന രേന്ദ്ര മോദി സർക്കാരിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഒരുങ്ങേണ്ട സമയം അതി ക്രമിച്ചിരിക്കുകയാണന്ന് കോട്ടയം ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് കാഞ്ഞിരപ്പള്ളി മ ണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം.

കോൺഗ്രസ് കാഞ്ഞിരപ്പള്ളി  മണ്ഡലം പ്രസിഡന്റ് ജോബ് കെ വെട്ടത്തിന്റെ അധ്യക്ഷത യിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ നേതാക്കായ ടി.എസ് രാജൻ, ജി. സുനിൽ കുമാർ, ഷെജി പാറയ്ക്കൽ, നിബു ഷൗക്കത്ത്, ബിനു കുന്നുംപുറം, കെ. കുഞ്ഞുമോൻ, അജ്മൽ പാറയ്ക്കൽ, അസ്സി പുതുപ്പറമ്പിൽ,  കെ എൻ നൈസാം എന്നിവർ പ്രസംഗിച്ചു. ടൗണിൽ നടന്ന പ്രകടനത്തിന് ഇ എസ് സജി, അൻവർ പുളിമൂട്ടിൽ, അൻവർഷാ കോനാട്ടുപറമ്പി ൽ,  സാബു കാളാന്തറ, ബെന്നി ജോസഫ്, വി യു നൗഷാദ്, ജെയിംസ് പാനാപ്പള്ളി, കെ കെ ബാബു, ബാബു മാളികേക്കൽ, അശോക് ദാസ്, ജോർജുകുട്ടി ജേക്കബ്, സുനു ആന്റ ണി, ഫൈസൽ മoത്തിൽ, ലിൻറു ഈഴക്കുന്നേൽ,  തൻസീബ് വില്ലണി എന്നിവർ നേതൃ ത്വം നൽകി.