ഡി ബാൻഡ് പുറത്തിറക്കിയ ഡിസംബർ മെമ്മറീസ് ശ്രദ്ധേയമാകുന്നു

Estimated read time 0 min read
Share :
മലയാള ചലചിത്ര പിന്നണി ​ഗാന​രം​ഗത്തെ സം​ഗീതജ്ഞർ ഒത്തുചേർന്നു പുറത്തിറക്കിയ ഡിസംബർ മെമ്മറീസ് പുതുമ കൊണ്ടും വ്യത്യസ്തമാർന്ന ചിത്രീകരണം കൊണ്ടും ശ്രദ്ധേയമാകുന്നു.കാലികൾ കളഞ്ഞ പുല്ലു ചേർത്തു വച്ച ഉണ്ടാക്കിയ മെത്തയിൽ ഉണ്ണീയേശുവ് മെല്ലെ ചാഞ്ഞുറങ്ങുന്നു എന്ന വളരെ സുന്ദരവും അർ ത്ഥപൂർണ്ണമായായ വരികളാൽ ഈ ​ഗാനം കേൾവിക്കാർക്ക് ക്രിസ്മസിന്റെ എല്ലാ നല്ല മെമ്മറികളിലേക്കും കൊണ്ടുപോകുന്നു. നിരവധി ​ഗാനങ്ങൾക്ക് രചനയും സം​ഗീതവും നിർവ്വഹിച്ച സിനോ ആന്റെണിയാണ് ഈ ക്രിസ്മസ് ആൽബത്തിന്റെയും രചനയും സം​​ഗീതവും ചെയ്തിരിക്കുന്നത്.
മൂവായിരത്തിലതികം ​ഗാനങ്ങൾക്ക് പശ്ചാത്തല സം​ഗീതം നിർവഹിച്ച ജോർജ്ജ് ആന്റണിയാണ് ഈ ആൽബത്തിന് പശ്ചാത്തല സം​ഗീതവും മിക്സിങ്ങും ചെയ്തി രിക്കുന്നത്.ജെസ്ബിൻ ഏർത്തയിൽ, ബെന്നി ജോസഫ്,ബിബിൻ എരുമേലി,ക്രിസ്പിൻ കുര്യാക്കോസ്, ജോയൽ ജോൺസ്, ജോർജ്ജ് ആന്റണി, സുനിൽ പ്രയാ​ഗ്, റ്റിജോ ജോർജ്ജ് എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. ലീഡ് ​ഗീറ്റാർ എബി മാത്യൂ, ​ഗീറ്റാർ സുനിൽ പ്രയാ​ഗ്, ഡ്രംസ് ജോജോ മാത്യൂ, ബാസ് അലൻ ജോബ്, പെർക്കഷ ൻ ലിജോമോൻ എന്നിവരുമാണ് ഈ ആൽബത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവർ.
കലാകാരൻമാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ജീവിത സാഹചര്യങ്ങളുടെ  ചെറിയൊരു ആവിഷ്കാരം കൂടിയാണ് ഈ അൽബത്തിന്റെ പ്രമേയം. ജെസ്ബിൻ ഏർത്തയിൽ സംവിധാനവും എഡിറ്റിങ്ങും ജെറി പുളിക്കൻ ക്യാമറയും ചെയ്തിരിക്കുന്നു.ഈ അൽബത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മ ലയാളികളുടെ പ്രിയങ്കരനായ് ​ഗിറ്റാർ പെർഫോർമർ സുനിൽ പ്രയാ​ഗ് ആണ്.അതു പോലെ തന്നെ ഈ ആൽബത്തിലെ എല്ലാ ടെക്നീഷ്യൻമാരും ഇതിൽ അഭിനയി ച്ചിരിക്കുന്നു എന്നുള്ളതാണ് ഈ ​ഗാനത്തെ വേറിട്ട രീതിയിൽ ശ്രദ്ധയാകർഷിക്കുന്നത്. ഇതിനോടകം തന്നെ യൂട്യൂബിലും മറ്റ് എല്ലാ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോ മുകളിലുമായി ആയിരക്കണക്കിനാളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്.
Share :

You May Also Like

More From Author

+ There are no comments

Add yours