കാഞ്ഞിരപ്പള്ളി കുടുംബശ്രീ തണ്ണീർപന്തലിൽ ദാഹജല വിതരണം തുടങ്ങി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി; കുടുംബശ്രീ ജില്ലാ മിഷനും കാഞ്ഞിരപ്പള്ളി കുടുംബശ്രീ സിഡിഎസും സംയുക്തമായി ചേർന്ന് തണ്ണീർപന്തൽ ദാഹജല വിതരണം തുടങ്ങി. കു ടുംബശ്രീ കോട്ടയം ജില്ലാ മിഷൻ ജനറൽ വിഭാഗം എൻആർ എൽ എം , എഫ് എൻഎച്ച് ഡബ്ലു  പദ്ധതിയുടെ ഭാഗമായി   കാഞ്ഞിരപ്പള്ളി കുരിശു കവലയിലുള്ള വഴി യോര വിശ്രമ കേന്ദ്രത്തിൽ തണ്ണീർപന്തൽ ദാഹജല വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. കാഞ്ഞിരപ്പള്ളി   പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജു ബിനോയ് ഉൽഘാടന o  ചെയ്തു.   സിഡിഎസ്    ചെയർപേഴ്സൺ ദീപ്തി ഷാജി, യൂണിറ്റ് കൗൺസിലർ രേവതി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം ജയ സൂര്യൻ, അക്കൗണ്ടന്റ് പ്രശാന്ത്, എം ഇ സി ബീന ഷാജി, കുടുംബശ്രീ സിഡിഎസ് എഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours