ആർ.എസ്. എസിൽ പ്രവർത്തിച്ചു വന്ന കാലഘട്ടത്തിലാണ് ജി. ഹരിലാൽ ബിജെപി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലേക്ക് ഭാരതീയ ജനതാ പാർ ട്ടിയുടെ പ്രവർത്തനങ്ങളിലേക്ക് ഹരിലാൽ എത്തിയത്. ചിറക്കടവ് പഞ്ചായത്തിൽ ബിജെപിയെ പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ ഹരിലാൽ പ ഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ചിറക്കടവിൽ കരുത്തുകാട്ടിയത് ഈ കാലയളവിലാണ്. നിലവിൽ ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ച വരികയായിരുന്നു. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയാണ്.
കോട്ടയം ജില്ലയെ രണ്ടാക്കി തിരിച്ചു പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കോട്ടയം ഈസ്റ്റ് ജില്ല ബിജെപി രൂപീകരിച്ചത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ പൊതുരംഗത്ത് എത്തിയ ജി ഹരിലാൽ ആർഎസ്എസിന്റെ വിവിധ ഉത്തരവാദിത്വങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

+ There are no comments
Add yours