വഴിയോര വിശ്രമകേന്ദ്രവും ജന സേവന, ഫിറ്റ്നസ് കേന്ദ്രവും ഉദ്ഘാടനം ഇന്ന്

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളിയിൽ പുതുതായി നിര്‍മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും വനിതാ ഫിറ്റ്‌നെസ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നി ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും 15 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് കുരിശുകവലയില്‍ വഴിയോര വിശ്രമകേന്ദ്രം നിര്‍മിച്ചത്. വനിതാ ഉത്പന്ന വിപണന കേന്ദ്രത്തിനായി നിര്‍മിച്ച കെട്ടിടത്തിലാണ് വനി തകള്‍ക്കായി എട്ട് ലക്ഷം രൂപ ചെലവഴിച്ച് ഫിറ്റ്‌നെസ് കേന്ദ്രം തുടങ്ങുന്നത്. ജനസേവന കേന്ദ്രവും ജനകീയഹോട്ടലും ഇതോടൊപ്പം തുടങ്ങും.

Share :

You May Also Like

More From Author

+ There are no comments

Add yours