പഴയിടം സെന്റ് മൈക്കിൾസ് യു.പി സ്കൂളും ജയ പബ്ലിക് ലൈബ്രറിയും സംയുക്തമായി ലഹരി വിരുദ്ധ പ്രചാരണവും പഠനോത്സവ സമാപനവും നടത്തി. പ്രചാര ണ സമ്മേളനം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.ഹെഡ്മിസ്ട്രസ് ജോളി. പി. ചാക്കോ, ലൈബ്രറി പ്രസിഡന്റ് സിൽവിച്ചൻ ജേക്കബ്, പി. ടി. എ പ്രസിഡന്റ് സുനിൽകുമാർ.എച്ച് എന്നിവർ ആശംസകൾ അറിയിച്ചു. ലഹരി വിരുദ്ധ സന്ദേ ശം ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്ലാഷ് മോബ്, ഓട്ടൻ തുള്ളൽ, പാട്ട്, നൃത്തം, പ്രസംഗം, സ്കിറ്റ് തുടങ്ങി വിവിധ പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.


+ There are no comments
Add yours