ചിറക്കടവ് മുസ്ലിം ലീഗ് റമളാൻ റിലീഫ് കിറ്റ് വിതരണം നടത്തി

Estimated read time 0 min read
Share :

ചിറക്കടവ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തി. മുസ്ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അ ബ്ദു റസാക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മുസ്ലിംലീഗ് കോട്ടയം ജില്ല സെക്രട്ടറി റഫീഖ് മണിമല ഉദ്ഘാടനം നടത്തി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിഹാബുദ്ധീൻ ആമുഖപ്രഭാഷണം നടത്തുകയും മുസ്ലിംലീഗ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് പി എം സലിം മുഖ്യപ്രഭാഷണത്തുകയും ചെ യ്‌തു.  പൊൻകുന്നം മുഹ്‌ദിൻ ജുമാമസ്ജിദ് സെക്രട്ടറി അബ്ദുൽ മജീദ്, കെ എം ജിന്ന, നാസർ കോട്ടവാതുക്കൽ, പി ഐ ഇർഷാദ്, അഷ്റഫ് വാഴക്കൂട്ടം, സലീം കാവാ ലുമാക്കൽ, ഷംസുദ്ദീൻ പി എച്ച്, ഷാജഹാൻ അബ്ദുറഹ്മാൻ, നിസാമുദ്ദീൻ പൂവത്തിനാൽ, അക്ബർ തുടങ്ങിയവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours