മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിക്കുo.പൊതുവിദ്യാഭ്യാസ വകു പ്പിന്റെ നേതൃത്വത്തിൽസമഗ്ര ശിക്ഷ കേരളയും,കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകശാലയും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ലാബുകളാണ് ക്രിയേറ്റീവ് കോർ ണർ. കുട്ടികളുടെ നൈപുണി വികസനവും തൊഴിൽ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ഉള്ള ധാരണ രൂപീകരണവും വിവിധ വിഷയങ്ങളിലൂടെ ആർജ്ജിച്ച ആശയങ്ങളുടെ പ്രബലനവും ഗവേഷണ മനോഭാവവും സംയോജിപ്പിച്ച് കൊണ്ട് നടത്തുന്ന കർമ്മ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ.

പൊതു വിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ ഇത്തരത്തിൽ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുള്ള പഠ നാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യമാണ് ക്രിയേറ്റീവ് കോർണർ എന്ന പ്രോഗ്രാമിനുള്ളത്. വിദ്യാർത്ഥികളിൽ വലിയ ഒരു വിപ്ലവം ഉണ്ടാക്കാൻ പോവുന്ന ഒരു പദ്ധ തിയാണ് ക്രിയേറ്റീവ് കോർണർ. ഈ പദ്ധതിക്കായി മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ അനുവദിച്ച എക സ്കൂൾ ആണ് ഗവ. വി.എച്ച് എസ്. എസ് മുരിക്കുംവയൽ. കുട്ടി കൾക്ക് വിദ്യാഭ്യാസ കാലത്തു തന്നെ അവരുടെ സർഗ്ഗത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണു ഈ പദ്ധതി.
നിലവിൽ പ്ലബിങ്,വയറിംഗ്, തയ്യൽ, എംബ്രോയിഡറി, പാചകം, എൽഇഡി ബൾബ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് ക്രിയേറ്റീവ് കോർണറിലൂടെ
കുട്ടികളെ പഠിപ്പിക്കുന്നത്. ജൂൺ 18 ന് രാവിലെ 10ന് പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻ്റ് രേഖാദാസ് ഉദ്ഘാടനം ചെയ്യും. മുണ്ടക്കയം പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ മുഖ്യപ്രഭാഷണം നടത്തും.

+ There are no comments
Add yours