കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം മാർ യൗസേപ്പ് പിതാവിൻ്റെ പള്ളിയിൽ ഇടവകമധ്യസ്ഥനായ മാർ യൗസേപ്പ് പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ 13 മുതൽ 15 വരെ നടക്കുമെന്ന് വികാരി ഫാ. ആൻ്റണി ചെന്നയ്ക്കാട്ടുകുന്നേൽ അറിയിച്ചു. 13ന് വൈകു ന്നേരം 4.45ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, മരിച്ചവരുടെ ഓർമ, ഒപ്പീസ്, 6.30ന് ജപമാല പ്രദക്ഷിണം, പായസം നേർച്ച, രാത്രി 7.15ന് നൃത്തസംഗീത സംഘ നാടകം – ജീവനലഹരി. 14ന് ഉച്ചകഴിഞ്ഞ് 3.30ന് തിരുസ്വരൂപപ്രതിഷ്ഠ, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, 6.15ന് ചേപ്പുംപാറയിലേയ്ക്ക് പ്രദക്ഷിണം, രാത്രി എട്ടിന് സമാ പനാശീർവാദം, സ്നേഹവിരുന്ന്. 15ന് രാവിലെ ഏഴിനും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, 5.30ന് പള്ളി ചുറ്റി പ്രദക്ഷിണം, സമാപനാശീർവാദം.


+ There are no comments
Add yours