മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനത്തിനുള്ള ഏകജാലക രജിസ്ട്രേഷനുള്ള ഹെൽപ്പ് ഡെസ്ക് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ആ രംഭിച്ചു. താഴെ പറയുന്ന രേഖകൾ സഹിതം കോളേജില്‍ നേരിട്ടെത്തി രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്.
• എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്
• പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്
• ആധാര്‍ കാര്‍ഡ്
• പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
• എസ.സി/ എസ്. റ്റി വിദ്യാര്‍ഥി ആണെങ്കില്‍ – ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
• ഒ ബി സി, ഓ ഇ സി വിദ്യാര്‍ഥി ആണെങ്കില്‍ – വരുമാന & ജാതി സര്‍ട്ടിഫിക്കറ്റ് /
• EWS സര്‍ട്ടിഫിക്കറ്റ്
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ കോളേജ് ഓഫീസിൽ നേരിട്ട് എത്തി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കരിയർ കൗൺസി ലിംഗ് ആവശ്യമുള്ള വിദ്യാർത്ഥികൾ രക്ഷിതാക്കളുമായി എത്തുന്ന പക്ഷം പ്രൊഫഷണൽ കരിയർ കൺസട്ടന്റുമാരുടെ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഹോ ണേഴ്സ് ഡിഗ്രി സംബന്ധിച്ചും, തൊഴിലധിഷ്ഠിത കോഴ്സുകളുമായും ബന്ധപ്പെട്ട സംശയനിവാരണത്തിനുള്ള പ്രത്യേക സെല്ലും ക്രമീകരിച്ചിട്ടുണ്ട്. അപേക്ഷകർക്ക് സൗജന്യ കോളേജ് ബസ് സൗകര്യം ലഭ്യമാണ്. കുമളി, കോട്ടയം, കണമല, പൊൻകുന്നം, നെടുങ്കുന്നം, ഈരാറ്റുപേട്ട മേഖലകളിൽ നിന്നുമുള്ള അപേക്ഷകർക്ക് സൗ ജന്യ കോളേജ് ബസ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. സർക്കാരിന്റെ ഗ്രാന്റുകള്‍ ലഭിക്കുവാന്‍ അരഹതയുള്ളവര്‍ താഴെ പറയുന്ന രേഖകള്‍ കൂടി കൊ ണ്ടുവരേണ്ടതാണ്.
• സീഡഡ് ബാങ്ക് അക്കൗണ്ട് പാസ്സ്ബൂക്
• വരുമാന സര്‍ട്ടിഫിക്കറ്റ്
• കാസ്റ്റ്/ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്
• റേഷന്‍ കാര്‍ഡ്
• പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 4 എണ്ണം

+ There are no comments
Add yours