കാഞ്ഞിരപ്പള്ളി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം വുമൺ സെല്ലിന്‍റെയും കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മി ഷൻ ആശുപത്രിയുടെയും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് എൻഎസ്എസ് യൂണിറ്റിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ മേരി ക്വീൻസ് ആശുപത്രി യിൽ വനിതാ രക്തദാന ക്യാമ്പ് നടത്തി.

മേരി ക്വീൻസ് ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ ക്യാന്പ് ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം വൈസ് പ്രസിഡന്‍റ് റോഷ്നി ജോർജ് അധ്യക്ഷത വഹിച്ചു. എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, പ്രസിഡന്‍റ് അലൻ എസ്. വെള്ളൂർ, സെന്‍റ് ഡൊമിനിക്സ് കോളജ് എൻഎൻഎസ് പ്രോഗ്രാം ഓഫീസർ ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, എൻഎൻഎസ് വോളന്‍റീയര്‍ സെക്രട്ടറി ദിയ തെരേസ് ജോഷി എന്നിവർ പ്രസംഗിച്ചു. എസ്എംവൈഎം ഭാരവാഹികൾ ക്യാന്പിന് നേതൃത്വം നൽകി. 25ാളം വനിതകൾ രക്തദാന ക്യാന്പിൽ പങ്കെടുത്തു.

+ There are no comments
Add yours