ഇന്ഫാം കിസാന് രത്‌ന ഗോള്ഡ് വിന്നര് അവാര്ഡ് ചെല്ലാര്കോവില് ചാത്തന്പാറ കുര്യന് സി.സി.യ്ക്ക്. ഒരുലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്ഡ്. ഇന്ഫാം കിസാന് രത്‌ന സില്വര് വിന്നറായി ഉപ്പുതറ മുത്തുമാക്കുഴി ഷാജി ജോസഫും ഇന്ഫാം കിസാന്രത്‌ന ബ്രോണ്സ് വിന്നറായി ചെങ്ങളം ഇരുപ്പക്കാട്ട് ജോര്ജ് ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം 75000, 50000 രൂപ വീതം കാഷ് അവാര്ഡും പ്രശംസാപത്രവും ജേതാക്കള്ക്കു സമ്മാനിക്കും.
കൂടാതെ ഇന്ഫാം കാര്ഷിക താലൂക്കുകളില് നിന്ന് മികച്ച കര്ഷകരായി തെരഞ്ഞെടുക്കപ്പെട്ട
ലിസി തോമസ് മുണ്ടാട്ടുചുണ്ടയില് (തേര്ഡ്് ക്യാമ്പ്), സെബാസ്റ്റ്യന് മാത്യു മറ്റമുണ്ടയില് (കാഞ്ചിയാര്), ബിനോയി മാത്യു ചിറ്റപ്പനാട്ട് (പെരുവന്താനം), ഇമ്മാനുവേല് കെ.സി. കുമ്പളത്താനത്ത് (പാലൂര്ക്കാവ്), പി.എം. തോമസ് പുളിക്കല് (ഇടക്കുന്നം), രഞ്ജിത് എബ്രഹാം ചുക്കനാനില് (ചിറക്കടവ്), ഷൈജു തോമസ് പാലൂക്കുന്നേല് (കണ്ണിമല), ജോര്ജ് ജോസഫ് കടിയക്കുഴി (പെരുന്തേനരുവി) എന്നിവര്ക്ക് 25000 രൂപ വീതവും പ്രശംസാപത്രവും സമ്മാനമായി നല്കും.
മേയ് 24ന് കട്ടപ്പനയില് നടക്കുന്ന ഇന്ഫാം ജില്ലാ സമ്മേളനത്തില് അവാര്ഡുകള് വിതരണം ചെയ്യും.
പാറത്തോട്ടില് കൂടിയ ഇന്ഫാം എക്‌സിക്യൂട്ടീവ് യോഗത്തില് ഡയറക്ടര് ഫാ. തോമസ് മറ്റമുണ്ടയിലാണ് അവാര്ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ജോയിന്റ് ഡയറക്ടര്മാരായ ഫാ. ജിന്സ് കിഴക്കേല്, ഫാ. ആല്ബിന് പുല്ത്തകിടിയേല്, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറര് ജെയ്‌സണ് ജോസഫ് ചെംബ്ലായില്, താലൂക്ക് ഡയറക്ടര്മാരായ ഫാ. മാര്ട്ടിന് വെള്ളിയാംകുളം, ഫാ. മാത്യു വള്ളിപ്പറമ്പില്, ഫാ. ജയിംസ് വെണ്മാന്തറ, ഫാ. റോയി നെടുംതകിടിയേല്, ഫാ. ബിബിന് കണിയാംനടയ്ക്കല് തുടങ്ങിയവര് പ്രസംഗിച്ചു.