മുരിക്കുംവയൽ ഗവ; വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെൻറ് സെൻറർ

Estimated read time 0 min read
Share :
മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും, പ്രവേശനോത്സവും നടന്നു. 15  മുതൽ23 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും നൽകുകയാണ് ലക്ഷ്യം, ഗ്രാഫിക് ഡിസൈനർ, ആനി മേറ്റർഎന്നീ കോഴ്സുകൾ ആണ് ഉള്ളത്. സൗജന്യമായി നടത്തുന്ന ഈ കോഴ്സുകൾക്ക് പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത.
ശനി,ഞായർ മറ്റ് അവധി ദിവസങളിലും ആണ് ക്ലാസുകൾ നടത്തുന്നത്. ഒരു വർഷം 400 മണിക്കൂർ ക്ലാസും 40 മണിക്കൂർ മോട്ടിവേഷൻ ക്ലാസ് ആണുള്ളത്. ഒരു ക്ലാസിൽ 25 പേർക്ക് പ്രവേശനം. പിടിഎ പ്രസിഡണ്ട്  കെ.റ്റി സനിൽ അധ്യക്ഷനായി.  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാ ടനം നിർവഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി അനുപമ പി ആർ മുഖ്യപ്രഭാഷണം നടത്തി.
കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദി പ്, മുണ്ടക്കയം പഞ്ചായത്ത് അംഗം കെ.എൻ സോമരാജൻ, കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാട്ട്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഡോക്ടർ ഡി ജെ സതീഷ്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്, എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,സ്കൂൾ എച്ച്.എം ഡോക്ടർ സ്മിത എസ് നായർ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പിവി ,സീനിയർ അസിസ്റ്റൻറ് രാജേഷ് എംപി, സിആർസി കോഡിനേറ്റർ നീനബാബു, എസ്ബിസി കോഡിനേറ്റർ റോസ് മേരി റ്റി എസ് എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours