പത്തില ത്തോരൻ മുതൽ തിരുവാതിരപ്പുഴുക്ക് വരെ,ചേമ്പ് ചേന തുടങ്ങി നാടൻ പൊതിച്ചോറ് വരെ, മറുഭാഗത്ത് ഉത്തരേന്ത്യൻ, കോണ്ടിനെന്റൽ, ചൈ നീസ്, അറബ് വിഭവങ്ങൾ. കേരളത്തിൻറെ തനതു വിഭവങ്ങൾ മുതൽ ആഗോള ഭക്ഷ്യ രുചികൾ വരെ പരിചയപ്പെടുത്തിക്കൊണ്ട് എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ നടന്ന ഭക്ഷ്യമേള ഏറെ ശ്രദ്ധേയമായി.

പത്തിനo ഔഷധസസ്യങ്ങൾ ചേർത്ത് ഒരുക്കിയ പത്തിലത്തോരൻ , കേരളത്തിൻറെ തനത് വിഭവങ്ങളായ കപ്പ, ചേന ,ചേമ്പ് കാച്ചിൽ, കൂർക്ക, ഏത്തക്ക, വൻപയർ ,മുതിര, നനകിഴങ്ങ് തുടങ്ങി പത്തോളം ചേരുവകൾ ചേർത്തുണ്ടാക്കിയ തിരുവാതിരപ്പുഴുക്ക്, ഗൃഹാതുരത്വമുണർത്തുന്ന വാഴയിലയിൽ പൊ തിഞ്ഞ പൊതിച്ചോറ്,പാൽ ക്കപ്പ ,കപ്പ – മീൻ കറി, വാഴച്ചുണ്ട് കട്ലറ്റ് തുടങ്ങിയവ ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ മികച്ചു നിന്നു. വിവിധതരം പായസങ്ങളും പാനീയങ്ങളും മധുരപലഹാരങ്ങളും മേളയ്ക്ക് മധുരം പകർന്നു.
വിവിധ ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാനും, അവയുടെ പോഷകമൂല്യവും കലോറി മൂല്യവും മനസ്സിലാക്കാനും ഓരോ നാടിൻ്റെയും ഭക്ഷണപദാർത്ഥങ്ങൾ പരിചയപ്പെടാനും സർവ്വോപരി വയനാട് ദുരന്തത്തിൽ പെട്ടവർക്ക് ആശ്വാസമേകാനും ഭക്ഷ്യമേള സഹായകമായി. കെജി തലം മുതൽ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ ഭക്ഷ്യമേളയിൽ ആവേശപൂർവ്വം പങ്കെടുത്തു. ഉത്തരേന്ത്യൻ , ദക്ഷിണേന്ത്യൻ , അറബിക്, ചൈനീസ്, കോണ്ടിനെന്റൽ വിഭാഗങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നടത്തിയ പാചക മത്സരത്തിൽ അഭിമന്യു അരുൺ, നിലോഫർ സുൽത്താന, ഷഫ്നം ഷിഫാസ്, സജന എന്നിവർ വിജയികളായി.
ഭക്ഷ്യമേളയിൽ നിന്നുള്ള വരുമാനം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. പ്രിൻസിപ്പൽ രാജ്കുമാര്‍ അരസൻ , മാനേജർ മധുസൂദനൻ പിള്ള, അക്കാഡമിക് ഡയറക്ടർ ആൻസമ്മ തോമസ്, അഡ്മിനിസ്ട്രേറ്റർ സഞ്ജു രാജൻ, ശില്പ ബാബു, സൂര്യ ബോസ്, ബിൻസി ജോസ്, പ്രിൻസി എസ് സി കെ ഷബീന, സജിനി , ഗായത്രി രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.

+ There are no comments
Add yours