ഒരു വർഷത്തിനകം പട്ടയം; സ്പെഷൽ ഓഫീസ് മുണ്ടക്കയം പുത്തൻചന്തയിലേക്ക്

Estimated read time 0 min read

കൈവശ കൃഷിക്കാരുടെ പട്ടയ ലഭ്യതയ്ക്കുവേണ്ടി എരുമേലി വടക്ക് വില്ലേജ് ഓഫീ സിനോട് ചേർന്നു തുറന്ന സ്പെഷൽ തഹസിൽദാർ ഓഫീസ് മുണ്ടക്കയം പുത്തൻ ച ന്തയിലേക്ക് മാറ്റി പ്രവർത്തനം പുനരാരംഭിക്കുമെന്നും ഒരു വർഷത്തിനകം പട്ടയം വി തരണം ചെയ്യുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായി എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പു ത്തൻചന്തയിലെ ഓഫീസ് കെട്ടിടത്തിൽ സന്ദർശനം നടത്തി സൗകര്യങ്ങൾ വിലയിരു ത്തി.

എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട്, മുണ്ടക്കയം വില്ലേജുകളിലായി അപേക്ഷ നൽകിയ ഏകദേശം പതിനായിരത്തോളം ചെറുകിടകർ ഷകർക്കാണ് പട്ട യം ലഭിക്കാനുള്ളത്. പട്ടയ നടപടികൾക്ക് മാത്രമായി സംസ്ഥാന സർക്കാർ ഒരു സ്പെ ഷൽ തഹസിൽദാർ ഓഫീസ് അനുവദിച്ചത് എരുമേലി വടക്ക് വില്ലേജ് ഓഫീസിൻ്റെ പ്രവർത്തനം നിർത്തിയ പഴയ കെട്ടിടത്തിലായിരുന്നു. എന്നാൽ, ഇവിടെ സൗകര്യങ്ങ ൾ പരിമിതമാ യതിനാൽ ഓഫീസിൻ്റെ പ്രവർത്തനത്തിന് പ്രതികൂലമായി. ഒരു തഹ സിൽദാർ, രണ്ട് ഡെപ്യൂട്ടി തഹസിൽദാർമാർ, ആറ് സർവെയർമാർ ഉൾപ്പെടെ 17 പു തിയ തസ്‌തികകളും അനുവദിച്ചിരുന്നു. ഇത്രയും പേർക്ക് ജോലി ചെയ്യാനുള്ള സൗക ര്യം മുൻ നിർത്തിയാണ് ഓഫീസ് മാറ്റാൻ തീരുമാനിച്ചത്. ഒരു വർഷത്തിനുള്ളിൽ പട്ട യം നൽകുകയാണ് ലക്ഷ്യം. പുഞ്ചവയൽ, 504 കോളനി, കുഴിമാവ്, കോസടി, മുരി ക്കുംവയൽ, കരിനിലം, പുലിക്കുന്ന്, കാരിശേരി, പാക്കാനം, എലിവാലിക്കര, തുമരം പാറ, ഇരുമ്പൂന്നിക്കര പ്രദേശങ്ങളിലെ കർഷകരാണ് അപേക്ഷ നൽകി പട്ടയത്തിനാ യി കാത്തിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours