കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്,കൃഷി ഭവൻ,കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം  കാഞ്ഞിര പ്പള്ളി എംഎൽഎ ഡോ: എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ ആർ തങ്കപ്പൻ അധ്യക്ഷനായിരുന്നു.  കോട്ട യം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ജെസ്സി ഷാജൻ മികച്ച കർഷകരെ ആദരിച്ചു. കേരള കർഷകൻ മാസികയുടെ വരി സംഖ്യ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ വരിസംഖ്യ സ്വീകരിച്ചു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ, ഷക്കീല നസീർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എൻ രാജേഷ്,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആന്റണി ജോർജ് ചക്കാല, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോളി മടുക്കക്കുഴി, ഡാനി ജോസ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റാണി ടോമി, ബ്ലെസി ബിനോയി, രാജു തെക്കുംതോട്ടം,  കൃഷി ഓഫീസർ അർച്ചന എ.കെ. മുതിർന്ന കർഷകൻ കെ.എൻ പ്രഭാകരൻ നായർ, കർഷക തൊഴിലാ ളി ജോമോൻ ജോസ് കേളിയംപറമ്പിൽ , സർവീസ് സഹകരണ ബാങ്ക് പ്ര സിഡണ്ട് സ്റ്റനി സ്ലാവോസ് വെട്ടിക്കാട്ട് കാർഷിക വികസന സമിതി അംഗം സി ജോ പ്ലാത്തോട്ടം, റോബിൻ ജോസഫ് വെങ്ങലൂർ, കൃഷി അസിസ്റ്റന്റ് രാജിത കെ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

മികച്ച കർഷകരായ കെഎം തോമസ് കറ്റോട്ട് വിഴുക്കിത്തോട്, മാത്യു ഏ.റ്റി.അമ്പാട്ട് കപ്പാട്, ജോർജ് മാത്യു കിളിരൂർ പറമ്പിൽ കുറുവാമൊഴി, ഡോമിനി ക്ക് പിഎ പയ്യമ്പള്ളി ചിറക്കടവ്, തങ്കപ്പൻ ജിപി പാണപറമ്പിൽ തമ്പലക്കാട്, അൻസൽ പി നാസർ പാറക്കൽ കാഞ്ഞിരപ്പള്ളി, മികച്ച വനിതാ കർഷക സി ന്ധു എംപി ചന്ദ്രവിലാസം വിഴിക്കിത്തോട്, മികച്ച വിദ്യാർത്ഥി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കപ്പാട് ഗവൺമെന്റ് ഹൈസ്കൂളിലെ സജാസ് പി എൻ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കാർഷിക വികസന സമിതി സബ് കമ്മിറ്റിയുടെ പ്രത്യേക പരാമർശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കർ ഷകനായ ജോസഫ് ഡൊമിനിക് കാരിക്കൽ വില്ലണി തുടങ്ങിയവർ അവരുടെ കാർഷിക അറിവുകൾ പങ്കുവച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours