സെന്‍റ് ഡൊമിനിക്സിൽ ദേശീയ ഗണിതശാസ്ത്ര പ്രതിഭാപരിശീലനം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സിന്‍റെ (എൻബിഎച്ച്എം) സാമ്പത്തിക സഹായത്തോടെ സെൻറ് ഡൊമിനിക്സ്  കോളേജ് ഗണിതശാ സ്ത്ര വകുപ്പും മാത്തമാറ്റിക്സ് ടെയ്നിങ് ആന്‍റ് ടാലന്‍റ് സെർച്ചും (എംടിടിഎസ്) സംയുക്തമായി സംഘടിപ്പിക്കുന്ന ഷഡ്ദിന ദേശീയ ഗണിതശാസ്ത്ര പ്രതിഭാപരിശീലന ശില്പശാലക്ക് മേയ് 5ന് തുടക്കം കുറിക്കും. ഗണിതശാസ്ത്രത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാം വർഷ ഗണിതശാസ്ത്ര ബിരുദ വിദ്യാർത്ഥികൾക്കായി സംഘ ടിപ്പിക്കുന്ന ഈ ശില്പശാലയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 യുവ ഗണിതശാസ്ത്രപ്രതിഭകൾ പങ്കെടുക്കും. ശില്പശാല രൂപ കല്പന ചെയ്തിരിക്കുന്നത് ഗണിതശാസ്ത്ര പരിശീലന രംഗത്ത് രാജ്യത്തെ ഏറ്റവും പ്രശസ്ത സ്ഥാപനമായ എംടിടിഎസ് ആണ്. കേന്ദ്രസർക്കാർ സ്ഥാപനമായ എൻബി എച്ച്എം സാമ്പത്തിക പിന്തുണ നല്കുന്ന ഈ ദേശീയ ശില്പശാല കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ള സെന്‍റ് ഡൊമിനിക്സ് കോളജാണ് സംഘടിപ്പിക്കുന്നത്.

പ്രൊഫ. ഡോ. വിഷ്ണു നമ്പൂതിരി (ബിജെഎം കോളേജ് ചവറ), പ്രൊഫ. ഡോ. കെ. വി ജയന്തൻ (ഐഐടി മദ്രാസ്), ഡോ. ഗായത്രി പണിക്കർ (വിഐടി വെല്ലൂർ),  എ ന്നീ പ്രഗത്ഭ അധ്യാപകർ ക്ലാസുകൾ നയിക്കും. മാനേജർ ഫാ. ഡോ. കുര്യൻ താമരശേരി, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, വകുപ്പു മേധാവി ഡോ. ഷിബു മാനു വൽ, പ്രൊഫ. റാണി ജോസ് എന്നിവർ നേതൃത്വം നല്കും.

Share :

You May Also Like

More From Author

+ There are no comments

Add yours