താലൂക്ക് വികസന സമിതി യോഗം നടത്തി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: മിനിസിവില്‍ സ്റ്റേഷന്‍ ഹാളില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയിൽ താലൂക്ക് വി കസന സമിതി യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, തഹസീൽദാർ പി.എസ്. സുനിൽകുമാർ, എംപി, എംഎൽഎമാരുടെ പ്രതിനിധികൾ തുട ങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

ആറ് പരാതികൾ യോഗത്തിൽ ലഭിച്ചു. പൊൻകുന്നം മിനിസിവിൽ സ്റ്റേഷനിലെ പൊന്നുംവില ഓഫീസിന്‍റെ പ്രവർത്തനം അവസാനിക്കാറായതിനാൽ എരുമേലി വിമാനതാവളത്തിന്‍റെ സ്ഥലം ഏറ്റെടുക്കലിന്‍റെ ഓഫീസായി ഈ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം, ദേശീയ പാതയിൽ മുണ്ടക്കയം പൈ ങ്ങന ഭാഗത്ത് റോഡിന്‍റെ വശത്ത്  കാടുകയറിയും മണ്ണിടിഞ്ഞ് കിടക്കുന്നതിനാൽ കാൽനടയാത്രക്കാർ ദുരിതത്തിൽ, മുണ്ടക്കയം പൈങ്ങന ഭാഗത്തെ വൈ ദ്യുതി പോസ്റ്റിലെ ബൾബുകൾ കത്തുനില്ല, ചാരുവേലി, മുക്കട, എരുമേലി റോഡിലെ വെള്ളക്കെട്ട്, താലൂക്കിലെ ലഘുഭക്ഷണശാലകളിൽ ഫുഡ് ആൻഡ് സേഫ്റ്റി പരിശോധന നടത്തണം, കാളക്കെട്ടി പിഎച്ച്സിലെ ഡോക്ടർമാരുടെ കുറവ് പരിശോധിക്കണം തുടങ്ങിയ പരാതികളാണ് ലഭിച്ചത്.  പരാതികൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ കൈമാറാൻ‌ യോഗത്തിൽ തീരുമാനിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours