കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കോളജിൽ ഡോ റോസലിൻ ഏബ്രഹാം മെമ്മോറിയൽ ലെക്ചർ സീരീസ് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സാബു തോമസ് ഉദ്ഘാടനം ചെയ്തു.

”നാനോ മെറ്റീരിയൽസിന്റെ   സാദ്ധ്യതകൾ” എന്ന വിഷയത്തിൽ   പ്രഭാഷണം നടത്തിയ അദ്ദേഹം അത് ഭാവിയുടെ സാങ്കേതിക വിദ്യയാണെന്നു വിശദീകരിച്ചു.ചടങ്ങിൽ ബി എസ് സി ഫിസിക്സ്‌ ഫസ്റ്റ് റാങ്ക് ജേതാവ് സാന്ദ്ര സന്തോഷിനെ അനുമോദിച്ചു.

മാനേജർ ഫാ വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, പ്രൊഫ നെൽസൺ കുര്യാക്കോസ്, പ്രൊഫ ഫിലോമിന ജോസഫ്, ഡോ വിമൽ ജി എന്നിവർ പ്രസംഗിച്ചു.