മുണ്ടക്കയം സബ് ട്രഷറി നിർമാണ ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു

Estimated read time 0 min read
Share :
മുണ്ടക്കയം  സബ് ട്രഷറിക്ക് സംസ്ഥാന ഗവൺമെന്റിൽ നിന്നും 1.75 കോടി രൂപ അനുവദിച്ച്  നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം  മന്ത്രി കെ.എൻ ബാലഗോപാൽ മെയ് 5ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മുണ്ടക്കയത്ത് നിർവഹിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഉദ്ഘാട ന പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി  സംഘാടകസമിതി യോഗം മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.
സംഘാടകസമിതി  ഭാരവാഹികൾ ആയി ജില്ലാ ട്രഷറി ഓഫീസർ ജോസ് മോൻ കെ ജെ(കൺവീനർ), കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് ആന്റണി എൻ.എം, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ്  ജെ. ജോൺ എന്നിവരെ ജോയിന്റ് കൺവീനർമാരായും പഞ്ചായത്ത് സ്റ്റാ ൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർനെ ചെയർമാനയും വൈസ് ചെയർമാൻമാരായി വിവിധ രാഷ്ട്രീയ നേതാക്കളായ എം.ജി രാജു, കെ.എസ്  രാജു,
ചാർലി കോശി, സെയ്തു മുഹമ്മദ്, സിജു കൈതമറ്റം, ഷാജി അറത്തിൽ എന്നിവരെയും സെക്രട്ടറിയായി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്നെയും, ട്രഷറ റായി മുണ്ടക്കയം സബ് ട്രഷറി ഓഫീസർ ജേക്കബ് സി ജോർജ് നെയും തിരഞ്ഞെടുത്തു.
നിലവിൽ മുണ്ടക്കയത്ത് സബ് ട്രഷറി വളരെ പരിമിതമായ സാഹചര്യങ്ങളിൽ രണ്ടാം നിലയിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത് . ഇത് പെൻഷ ൻകാർ ഉൾപ്പെടെയുള്ള ഇടപാടുകാർക്ക് ഏറെ ബുദ്ധിമുട്ടിന് ഇടയാക്കിയിരുന്നു. ഇതുമൂലം പുതിയ സബ് ട്രഷറി കെട്ടിടം നിർമ്മിക്കണമെന്നുള്ള ആവശ്യം വളരെ ശക്തമായിരുന്നു. ഇപ്പോൾ നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം മുണ്ടക്കയത്തിന് അനുവദിച്ച സബ് ട്രഷറിക്ക്  ആവശ്യമായ സ്ഥലം മുണ്ടക്കയം ബസ് സ്റ്റാൻഡി നോടനുബന്ധിച്ച് മുണ്ടക്കയം  പഞ്ചായത്ത് ലഭ്യമാക്കുകയായിരുന്നു.  വിശിഷ്ടാതിഥികളെ കെ. കെ റോഡിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സ മ്മേളന വേദിയിലേക്ക് ആനയിക്കും. പെൻഷൻ സംഘടനകളായ കെ.എസ്.എസ്.പി.യു , കെ. എസ്.എസ്.പി.എ എന്നിവയുടെ മുണ്ടക്കയം യൂണിറ്റുകളിലെ മുഴുവൻ അംഗങ്ങളും കുടുംബസമേതം ഉദ്ഘാടന സമ്മേളനത്തിന് പങ്കെടുക്കുന്നതിനും തീരുമാനിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറി ഡയറക്ടർ വി.സാജൻ റിപ്പോർട്ട് അവതരിപിക്കും.

രണ്ട് നിലകളായി 2700 സ്ക്വ.ഫീറ്റ് വിസ്തൃതിയിലാണ് പുതിയ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഇടപാടുകാർക്കുള്ള വെയി റ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, 5 കൗണ്ടറുകൾ, ട്രഷറി ഓഫീസറുടെ ക്യാബിൻ, ടോയ്‌ലറ്റുകൾ മുതലായവയും, ഒന്നാം നിലയിൽ സ്ട്രോങ്ങ് റൂം, ലോക്കർ റൂം, റിക്കവ റി റൂം, ഗാർഡ് റൂം, കൗണ്ടറുകൾ, ഭക്ഷണ മുറി, ടോയ്ലറ്റുകൾ മുതലായവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രഷറി പ്രവർത്തിക്കുന്നതിന് ആവശ്യമായ മുഴുവൻ ഫർണിച്ച റുകളും നിർമ്മാണത്തിന്റെ ഭാഗമായി ലഭ്യമാക്കും.

എരുമേലിയിലും നിലവിൽ സബ് ട്രഷറി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും, എരുമേലി സബ് ട്രഷറിക്കും സ്ഥലവും കെട്ടിട നിർമ്മാണത്തിന് ആവ ശ്യമായ ഫണ്ടും   ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours