കേരള കോണ്‍ഗ്രസ് പാറത്തോട് മണ്ഡലം പ്രവര്‍ത്തക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം എക്സ് എംപി ഉദ്ഘാടനം ചെയ്തു. സിബി നമ്പുടാകം അധ്യക്ഷത വഹിച്ചു. ജോജി വാളിപ്ലാക്കല്‍, മറിയാമ്മ ജോസഫ്, ജോസഫ് വാരണം, വര്‍ഗീസ് കൊച്ചുകുന്നേല്‍, തങ്കച്ചന് ചെന്നകാട്ടുകുന്നേല്, സാബു പ്ലാപള്ളില്‍, എബി ഇടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ പാറത്തോട് മണ്ഡലം പ്രസിഡന്റായി ബിജു ശൗര്യാന്കുഴിയെ യോഗം തിരഞ്ഞെടുത്തു.


+ There are no comments
Add yours