ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള സ്മരണിക പ്രകാശനം

Estimated read time 1 min read
Share :
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ‘ഓർമ്മച്ചെപ്പ്’ ‘( സ്മരണിക) ൻ്റെ പ്രകാശനം ബുധനാഴ്ച് രാവി ലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കത്തീഡ്രൽ കോൺഫറൻസ് ഹാളിൽ വച്ച് പ്രകാശനം ചെയ്യും. അതോടനുബന്ധി ച്ച് പൂർവ്വ വിദ്യാർത്ഥി ലൈഫ് സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ സീമോൻ തോമസും നിർവ്വഹിക്കും. യോഗത്തിൽ കോളജ് മാനേ ജർ ഫാ. കുര്യൻ താമരശ്ശേരി, മുൻ മാനേജർ മോൺസിഞ്ഞോർ ഫാ. ജോർജ് ആലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. പൂർവ വിദ്യാർത്ഥി സംഘട ന പ്രസിഡണ്ട് മാത്യു ചാക്കോ വെട്ടിയാക്കൽ സ്വാഗതവും ചീഫ് എഡിറ്റർ മേഴ്സിക്കുട്ടി എബ്രാഹം കൃതജ്ഞതയും അർപ്പിക്കും.
പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാദ്ധ്യാപകരുടേയും ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ സ്മരണിക വളരെ ഈടുറ്റ ലേഖനങ്ങളാലും കഥകളാലും ചരിത്ര സംഭവങ്ങ ളാലും സമ്പുഷ്ടമാണ്. സ്മരണികയുടെ ആദ്യ പ്രതി പൂർവവിദ്യാർത്ഥി തോമസ് കെ മൈക്കിൾ കരിപ്പാപ്പറമ്പിൽ ഏറ്റുവാങ്ങും. സെക്രട്ടറി റോബർട്ട് ബി. മൈക്കിൾ, ട്രഷറർ എബ്രാഹം എം. മടുക്കക്കുഴി, ഓഫീസ് സെക്രട്ടറി ഇ. ജെ ജോണി, പി ആർ ഒ ജോജി വാളിപ്ലാക്കൽ, ഐ റ്റി കോഡിനേറ്റർ ജയിംസ് പുളിക്കൽ എന്നിവർ ചട ങ്ങുകൾക്ക് നേതൃത്വം നല്കും.
Share :

You May Also Like

More From Author

+ There are no comments

Add yours