കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം; തരംഗം 2025 ന്റെ ലോഗോ പ്രകാശനം

Estimated read time 1 min read
Share :

പൊന്‍കുന്നം:നവംബർ 11, 12, 13,14 തീയതികളിലായി ചിറക്കടവ് സെൻ്റ് ഇഫ്രേംസ് ഹെസ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം – തരംഗം 2025 ന്റെ ലോഗോ പ്രകാശനം സെൻ്റ് ഇഫ്രേംസ് ഹൈസ്കൂളിൽ നടന്നു.കാഞ്ഞിരപ്പള്ളി എ.ഇ.ഒ എസ്.സുൾഫിക്കറും സ്കൂൾ മാനേജർ ഫാ. റജി വയലുങ്കലും ചേർന്ന് ലോഗോ പ്രകാശനം നിർവ്വഹിച്ചു. ചുവർ ചിത്ര കലാകാരിയും ജെ.ജെ മർഫി ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ അനുപല്ലവിയാണ് ലോഗോ തയ്യാറാക്കിയത്. ജനറൽ കൺവീനർ ബിൻസി ഏബ്രഹാം, പ്രോഗ്രാം കൺവീനർ ജേക്കബ് മാത്യു, ടോമി ജേക്കബ്ബ്, അഭിലാഷ് എസ്,ടിനോ വർഗീസ്, രാജമ്മ ടി ആർ,കൊച്ചുറാണി , വർഗീസ് മാത്യു, ഇമ്മാനുവൽ മാത്യു, രാഹുൽ എസ്, ജെയിംസ് ജോസഫ്, ജെറിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours