പൊൻകുന്നത്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് അപകടം: മൂന്ന് പേർക്ക് പരിക്ക്

പൊൻകുന്നം:പൊൻകുന്നത്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് അപകടം. പാലാ-പൊൻകു ന്നം റോഡിൽ ആർടി ഓഫീസിനു മുന്നിലും ദേശീയ പാതയിൽ  പൊൻകുന്നം രാജേന്ദ്ര മൈതാനത്തിനു സമീപവുമാണ് അപകടങ്ങൾ നടന്നത്.അപകടത്തിൽ കാൽനട യാത്രക്കാ രായ മൂന്ന് പേർക്ക് പരിക്കേറ്റു.
പാലാ- പൊൻകുന്നം റോഡിൽ ആർടി ഓഫീസിനു മുന്നിലെ സീബ്രാ ലൈനിൽ രാവിലെ 10.45നാണ് ആദ്യ അപകടം. പാലാ ഭാഗത്തേയ്ക്ക് പോയ ബൈക്ക് കാൽനട യാത്രക്കാര നെ ഇടിക്കുകയായിരുന്നു. അപകടത്തിൽ മണിമല ആലാപ്ര സ്വദേശി പനന്തോട്ടത്തിൽ ജോസഫ് ആന്റണി(57) പരിക്കേറ്റു. നട്ടെല്ലിന് പരിക്കേറ്റ ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ദേശീയ പാതയിൽ രാജേന്ദ്ര മൈതാനത്തിനു സമീപം പകൽ 12.30നാണ് രണ്ടാമത്തെ അ പകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നടപ്പാതയിലേയ്ക്ക് ഇടിച്ച് കയറിയാ ണ് അപകടം. അപകടത്തിൽ കാൽനട യാത്രികരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ദർ ശനം കഴിഞ്ഞ് മടങ്ങിയ കോട്ടയം മാന്നാനം സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.നിയന്ത്രണം വിട്ട കാർ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലും സ്വകാര്യ സ്ഥാപനത്തിന്റെ ബോർഡിലും ഇടിച്ചു.പൊൻകുന്നം സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരി പൊൻകുന്നം ഊരാപ്പള്ളിൽ മറിയാമ്മ കുര്യാക്കോസ് (54), മണിമലക്കുന്ന് നെടുംതോടുങ്കൽ ആശ(44) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിന് ഗുരുതരമായി ഒടിവ് സംഭവിച്ച മറിയാമ്മയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.