പ്ലാസിഡ് വിദ്യാവിഹാർ ചങ്ങനാശേരിയിൽ വച്ച് നടന്ന CBSE കോട്ടയം സഹോദയ കലോൽസവത്തിൽ കാറ്റഗറി – 3 വിഭാഗത്തിൽ ഭരതനാട്യത്തിൽ കപ്പാട് മടുക്കാ വുങ്കൽ നയന സജി ഒന്നാം സ്ഥാനം നേടി. ആനക്കല്ല് സെൻ്റ് ആൻ്റണീസ് സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. തുടർച്ചയായി രണ്ടാം തവണയാണ് കോട്ടയം സഹോദയ കലോൽസവത്തിൽ നയന ഒന്നാം സ്ഥാനം നേടുന്നത്. ആർ.എൽ.വി എബിൻ ബേബിയുടെ കീഴിലാണ് നയന നൃത്തം അഭ്യസിക്കുന്നത്. കപ്പാട് മൂഴിക്കാട് മടുക്കാവുങ്കൽ സജിയുടെയും , ആനക്കൽ സെൻ്റ്. ആൻ്റണിസ് സ്ക്കൂളിലെ അധ്യാപികയായ ബെറ്റ്സി എബ്രാഹത്തിൻ്റെയും മകളാണ് നയന.


+ There are no comments
Add yours