മത്സരയോട്ടം ; മുണ്ടക്കയം വണ്ടൻപതാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

Estimated read time 1 min read
Share :

മുണ്ടക്കയം വണ്ടൻപതാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മുണ്ടക്കയം സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം, മുണ്ടക്കയം പാറയ മ്പലം കല്ലുതൊട്ടിയിൽ അരുൺ, ചെറുതോട്ടയിൽ അഖിൽ എന്നിവരാണ് മരിച്ചത്. മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മുണ്ടക്കയം ഭാഗത്തു നിന്നും ഒരേ ദിശയിൽ സഞ്ചരിച്ച കാറും കാറിനെ മറികടക്കാൻ ബൈക്ക് യാത്രികർ ശ്രമിക്കുന്നതിനിടെ മറ്റൊരു കാർ ഇതിനിടെ മറികടക്കുവാൻ ശ്രമിക്കുന്നതും ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൻ്റെ വലത്തു വശത്തേക്ക് വീഴുകയുമായിരുന്നു.

കാറിൻ്റെ സൈഡിൽ ഇടിച്ചതാണ് ബൈക്കിൻ്റെ നിയന്ത്രണം വിടുവാൻ കാരണം. യുവാക്കളെ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണമടഞ്ഞിരുന്നു. കാറിൽ ഉണ്ടായിരുന്നവർ മരിച്ച യുവാക്കളുടെ സുഹൃത്തുക്കളാണ്. ഇവർ കോരു ത്തോട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. യുവാക്കൾ മത്സരയോട്ടം നടത്തുകയായിരുവെന്ന് സംഭവത്തിൻ്റെ CCTV ദൃശ്യങ്ങളിൽ വ്യക്തമാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours