മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ 3 റാങ്ക് നേട്ടങ്ങൾ ഉൾപ്പെടെ 21 എ പ്ലസ് ഉം നേടി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. ബി.കോം എ.സി.സി.എ യുടെ ആദ്യ ബാച്ച് 95% വിജയത്തോടുകൂടി നൂറുമേനി നിറവിലാണ്. ഫാഷന്‍ ടെക്നോളജി വിഭാഗത്തില്‍ ദേവനന്ദ എസ് ദേവ് 3-ാം റാങ്കും, ഫര്‍സാന പി നജീബ് 4-ാം റാങ്കും കരസ്ഥമാക്കിയപ്പോള്‍ ബി.എസ്.സി. സൈബര്‍ ഫോറന്‍സി ക് വിഭാഗത്തില്‍ ഗംഗാമോള് പി എം 7-ാം റാങ്കും നേടി.

വിവിധ പ്രോഗ്രാമുകള്‍ക്ക് 21 എ പ്ലസുകളും നിരവധി എ ഗ്രേഡുകളും നേടി വിജയത്തിന്റെ മാറ്റ് കൂട്ടി. ബി.കോം എ.സി.സി.എ ലെ ആദ്യബാച്ചില്‍ തന്നെ എ.സി. സി.എ യുടെ 9 പേപ്പറുകളും നേടി ഗോപിക സുഭാഷ് വിജയം കരസ്ഥമാക്കിയപ്പോള്‍ 8 പേപ്പറുകൾ നേടി അലീന റെജിയും, ഗൗരി എസ് പണിക്കറും മിന്നുന്ന വിജ യം കാഴ്ചവെച്ചു. ഇന്റഗ്രേറ്റഡ് ബികോം സി.എം.എ യില്‍ മുഹമ്മദ് സാജിദും, ആഷ്ന തോമസും സി.എം.എ ഇന്റർ രണ്ട് ഗ്രൂപ്പുകളും വിജയിച്ച് ബി.കോം പൂർത്തീക രിച്ചപ്പോൾ അലക്സ് ഷാജി, സ്നേഹ സ്റ്റീഫന്‍, ഡാലിയ ഡേവിഡ് എന്നിവര്‍ ഉയർന്ന വിജയ ശതമാനത്തോട്കൂടി സി.എം.എ ഇന്റര്‍ ഒന്നാം ഗ്രൂപ്പ് വിജയിച്ചു.
കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയില്‍ ചേർന്ന അധ്യാപക രക്ഷകർതൃ മാനേജ്മെന്റ് സംയുക്ത സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് ജോര്‍ജ് കൂരമറ്റം, കോളേജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, ബോബി കെ മാത്യു, രതീഷ് പി ആർ, ജസ്റ്റിൻ ജോസ്, സ്റ്റാ ഫ് സെക്രട്ടറിമാരായ ഷാന്റി മോൾ എസ്. അനുരാഗ് പി, ബിബിന്‍ പയസ്, ക്രിസ്റ്റി ജോസ്, ജിന്റുമോള്‍ ജോണ്‍ എന്നിവർ സംസാരിച്ചു.

+ There are no comments
Add yours