പി.വി.അൻവർ എംഎൽഎ യ്ക്കെതിരെ എരുമേലി പൊലീസ് കേസെടുത്തു

Estimated read time 0 min read
Share :

പി.വി.അൻവർ എംഎൽഎ യ്ക്കെതിരെ ഓൺലൈൻ മാധ്യമ സ്ഥാപനമുടമ ഷാജൻ സ്കറിയ അഡ്വ.ബിനോയി ജോസ് മുഖേന നൽകിയ പരാതിയിൽ കോടതി നി ർദേശ പ്രകാരം എരുമേലി പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്കും, സൈബർ സെല്ലിനും നൽകിയ പരാതി പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഷാജൻ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 2 മുൻപാകെ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിനെതിരെ എരുമേലി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് മതസ്പർധ വളർത്തുക, വ്യാജ രേഖ ചമയ്ക്കുക, തുടങ്ങിയ കുറ്റങ്ങളടക്കം ആരോപിച്ച് ബിഎൻഎസ്എസ് 196, 336 (1), 340 (1), 350(1) 356(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

പി.വി അൻവറിന്റെ പേരു പരാമർശിച്ചു സംപ്രേഷണം ചെയ്ത വാർത്തകളുടെ വിഡിയോ മത സ്പർധയുണ്ടാക്കുന്ന തരത്തിൽ എഡിറ്റ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ഇതു സമൂഹത്തിൽ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ലഹളയുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നും കോടതിയിൽ നൽകിയ അന്യായത്തിൽ ഷാജൻ ആരോപിച്ചിരുന്നു. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള പരാതികൾ പൊലീസ് അന്വേഷിച്ചില്ലെന്നു ആരോപിച്ചാണ് ഷാജൻ കോടതിയെ സമീപിച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours