കര്‍ഷകരില്‍ നിന്ന് പത്തു ലക്ഷത്തോളം കിലോ മരച്ചീനി സംഭരിക്കാൻ ഇൻഫാം

Estimated read time 0 min read
Share :

കർഷക കൂട്ടായ്മയായ ഇൻഫാമിന്റെ നേതൃത്യത്തിൽ കര്‍ഷകരില്‍ നിന്ന് കപ്പ സംഭരിച്ചു കൊണ്ടാണ് വിളമഹോത്സവത്തിന് തുടക്കം. പത്തു ലക്ഷത്തോളം കി ലോ മരച്ചീനിയാണ് രണ്ടു സീസണുകളിലായി ഇന്‍ഫാം ഈ വര്‍ഷം ശേഖരിക്കുന്നത്. ഇൻഫാം അംഗങ്ങളായ കർഷകർ ചേർന്ന് തന്നെ തീരുമാനിച്ച വിലയ്ക്കാണ് ഇവ സംഭരിക്കുക.

ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ നേതൃത്വത്തിലാണ് വിളമഹോത്സവം കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് സംഘടിപ്പിച്ചത്. മരച്ചീനി കർഷകരുടെ വിള വെടുപ്പ് മഹോത്സവമാണ് ഇൻഫാം വിളമഹോത്സവമെന്ന പേരിൽ ആഘോഷിക്കുന്നത്. കപ്പയ്ക്ക് ന്യായവില ഉറപ്പാക്കുന്നതിന് പുറമെ, കർഷകർക്ക് ഈ മേഖലയി ൽ തുടരാനുള്ള പ്രോത്സാഹനവും കൂടിയാവുകയാണ് ഇൻഫാമിൻ്റെ ഈ നീക്കം. നേരത്തെ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ മരച്ചീനി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും മരച്ചീനിക്ക് ഉല്‍പ്പാദനച്ചിലവിന്റെ അടിസ്ഥാനത്തില്‍ ന്യായവില കര്‍ഷകര്‍തന്നെ നിശ്ചയിക്കുകയും ചെയ്തിരുന്നു.

പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു .സംസ്ഥാന പ്ര സിഡൻ്റ് ജോസ് ഇടപ്പാട്ടിന് പുറമെ ജില്ല, താലൂക്ക് എക്സിക്യൂട്ടിവ് സമിതിയംഗങ്ങളും, ഗ്രാമ സമിതി പ്രതിനിധികളും പങ്കെടുത്തു. ഇൻഫാം അംഗങ്ങളായ കർഷകർ ചേർന്ന് തന്നെ തീരുമാനിച്ച വിലയ്ക്കാണ് ഇവ സംഭരിക്കുക.

Share :

You May Also Like

More From Author

+ There are no comments

Add yours