കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സുവർണ്ണ ജൂബിലി സംഗമം

Estimated read time 1 min read
Share :
കാഞ്ഞിരപ്പള്ളി:  ദൈവ മഹത്വത്തിനായി വിശ്വസ്തതയോടെ ശുശ്രൂഷ നിർവഹിക്കുന്നവർ നിത്യ നഗരത്തിലേക്ക് സമ്പാദ്യം ശേഖരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യ ക്ഷൻ മാർ ജോസ് പുളിക്കൽ . കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തപ്പെട്ട  കൈകാരന്മാരുടെയും കണക്കന്മാരുടെയും സുവർണ്ണ ജൂബിലി സംഗമത്തിൽ അനുഗ്രഹപ്രഭാഷ ണം നടത്തുകയായിരുന്നു മാർ ജോസ് പുളിക്കൽ . അജപാലന ശുശ്രൂഷയിൽ മഹനീയ സേവനമാണ് കൈക്കാരന്മാരും കണക്കന്മാരും നിർവഹിക്കുന്നത്. വിശ്വസ്തരായ കാര്യ സ്ഥരായി വർത്തിക്കുന്ന നേതൃത്വ ശുശ്രൂഷകരോട് സഭാ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
രൂപത പ്രോട്ടോസിൻഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ കൈക്കാരന്മാരുടെയും കണക്കന്മാരുടെയും ദൗത്യം സംബന്ധിച്ച് രൂപത ചാൻസലർ റവ. ഡോ. മാത്യു  ശൗര്യംകുഴി ക്ലാസ് നയിച്ചു. രാജ്യ നിയമങ്ങൾക്ക് വിധേയമായുള്ള സാമ്പത്തിക വിനിയോഗത്തിൽ ശ്രദ്ധിക്കേണ്ടവ സംബന്ധിച്ച് രൂപത പ്രൊക്കു റേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ഓഡിറ്റർ ഷൈജോ ജോസഫ് എന്നിവർ സംസാരിച്ചു. രൂപത സിഞ്ചല്ലൂസ് റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ സന്ദേശം നൽകി സംവാദം ന യിച്ചു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള കൈക്കാരന്മാരും കണക്കന്മാരും പങ്കെടുത്ത സുവർണ്ണ ജൂബിലി സംഗമത്തിന്റെ ക്രമീകരണങ്ങൾക്ക് രൂപത പാസ്റ്ററൽ ആനിമേ ഷൻ ഡയറക്ടർ  ഫാ. സ്റ്റാൻലി പുള്ളോലിക്കൽ,മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് ഞള്ളിയിൽ, ഫാ.മാത്യു കയ്യാണിയിൽ,ഫാ. സെബാസ്റ്റ്യൻ കാരിക്കക്കുന്നേൽ, സിസ്റ്റർ സെലിൻ പരവരാകത്ത്, ജെസ്സി ജോസഫ് ചൂളയ്ക്കപറമ്പിൽ, എബിൻ എബ്രഹാം ആലഞ്ചേരി, മെയ് മോൾ മാത്യു കരിയിൽ, യുവദീപതി – എസ്.എം. വൈ എം പെരുവ ന്താനം ഫൊറോന എന്നിവർ നേതൃത്വം നൽകി.
Share :

You May Also Like

More From Author

+ There are no comments

Add yours