ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. 2008 ജൂൺ 2 ന് സർവീസ് ആരംഭിച്ച ബിനോ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി എടുത്തിട്ടുണ്ട്. വിവിധ സ്കൂളുകളിലും കോളേജുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി യാണ്.

2011 ഡിസംബർ ഒന്നിനാണ് സെൻ്റ് ഡോമിനിക്സ് കോളേജിൽ സർവീസിൽ പ്രവേശിച്ചത്. അതിന് മുമ്പ് റാന്നി സെൻ്റ് തോമസ് കോളേജിൽ അസി. പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചിരുന്നു.ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിൻ്റെ ഹെഡും കോളേജിലെ വിവിധ കമ്മിറ്റികളിൽ അംഗവുമാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ വിവിധ ക മ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള ബിനോ പാരിഷ് ബുള്ളറ്റിനായ വിളക്കിൻ്റെ ചീഫ് എഡിറ്ററുമാണ്. യുവദീപ്തിയുടെ കാഞ്ഞിരപ്പള്ളി രൂപതയുടെയും ഫെറോനയുടെ യും പ്രസിഡൻ്റുമായിരുന്നു.
മുണ്ടക്കയം പെരുംന്തോട്ടത്തിൽ പി ജെ ജോസിൻ്റെയും ത്രേസ്യാമ്മയുടെയും മകനായ ബിനോയുടെ ഭാര്യ ഷീനാമോൾ പുഞ്ചവയൽ ഈറ്റക്കക്കുന്നേൽ കുടുംബാംഗ വും ആനക്കൽ സെൻ്റ് ആൻ്റണീസ് സ്കൂളിലെ അധ്യാപികയുമാണ്. വിദ്യാർത്ഥികളായ സുകൃത, ബോധി, നളന്ദ എന്നിവരാണ് മക്കൾ.

+ There are no comments
Add yours