യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഇന്ധന വില വർധനക്കും കേന്ദ്ര-സംസ്ഥാന സർക്കാരിന് എതിരെയും യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 15  മിനിറ്റ് വണ്ടി നിർത്തിയിട്ടു  പ്രതീകാത്മക സമരം നട ത്തി കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡന്റ്‌ അഫ്സൽ കളരിക്കലിന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ട റിമാരായ നായിഫ് ഫൈസി, എം കെ ഷെമീർ, നിബു ഷൌക്കത്ത്, നിയോജക മണ്ഡലം ജ നറൽ സെക്രട്ടറി കെ.എസ് ഷിനാസ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ നൈ സാം, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ അൻവർ പുളിമൂട്ടിൽ, ഫൈസൽ മ ഠത്തിൽ, ഇ എസ് സജി, സഹിൽ ആയപ്പാറ, സയ്ദ് നസിർ,സയ്ദ് മുഹമ്മദ്‌, അമീൻ നജീ ബ്, അഷ്‌കർ,ഹക്കീം തുടങ്ങിയ നിരവധി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പങ്കെടുത്തു.