വെയിറ്റിംഗ് ഷെഡ് തർക്കം, അനുരഞ്ജനം; ഒടുവിൽ തീരുമാനം

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് അടച്ചുപ്പുള്ള വെയിറ്റിംഗ് ഷെഡ്ഡും, ഇതോടനുബന്ധിച്ച് ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിനെതിരെ ഇടവക വിശ്വാസികളുടെ പ്രതിക്ഷേധം. പ്രതിക്ഷേധത്തിനൊടുവിൽ നീക്കം ഉപേക്ഷിച്ച് പഞ്ചായത്തും എംഎൽഎയും. തുറന്ന് കിടക്കുന്ന വെയിറ്റിംഗ് ഷെഡ് മാത്രം നിർമ്മിക്കാൻ ഒടുവി ൽ തീരുമാനം.

പൊടിമറ്റം സെൻ്റ് മേരീസ് പള്ളി വിട്ട് നൽകിയ സ്ഥലത്തുൾപ്പെടെ റോഡ് പുറമ്പോക്കിലടക്കം അടച്ചുറപ്പുള്ള വെയിറ്റിംങ് ഷെഡും, ഇതോടനുബന്ധിച്ച് ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിനെതിരെയാണ് ഇടവക വിശ്വാസികൾ രംഗത്ത് എത്തിയത്.അടച്ചുറപ്പുള്ള വെയിറ്റിംഗ് ഷെഡ് അനാശ്വാസ്യ പ്രവർത്തനങ്ങൾക്ക് വഴി വയ്ക്കും എന്നതായിരുന്നു ഇവരുടെ വാദം.കൂടാതെ വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കാൻ വിട്ട് നൽകിയ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനുള്ള നീക്കവും ഇ വർ എതിർത്തു. തുടർന്ന് സ്ഥലത്ത് എത്തിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടവക വിശ്വാസികളും, ഇടവക വികാരി ഫാദർ മാർട്ടിൻ വെളളിയാംകുളവു മായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു. ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി എംഎൽഎ വികാരിയെയും വിശ്വാസികളെയും അറിയിച്ചു. അടച്ചുറപ്പുള്ള വെയിറ്റിംഗ് ഷെഡ് നിർമ്മിക്കില്ല.എന്നാൽ മഴവെള്ളം അടിച്ചു കയറാത്ത രീതിയിലാകും നിർമ്മാണമെന്നും എംഎൽഎ ഇവർക്ക് ഉറപ്പു നൽകി.

പ്രശ്നം പരിഹരിച്ചതോടെ വെയിറ്റിംഗ് ഷെഡിൻ്റെ നിർമ്മാണോദ്ഘാടനവും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവ്വഹിച്ചു.പാറത്തോട് പഞ്ചായത്ത് പ്ര സിഡൻ്റ് അന്നമ്മ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. പ്ലാനും,എസ്റ്റിമേറ്റും പുതുക്കിയ ശേഷമാകും ഇനി വെയിറ്റിംഗ് ഷെഡിൻ്റെ നിർമ്മാണം ആരംഭിക്കുക.

Share :

You May Also Like

More From Author

+ There are no comments

Add yours