മണിമല പഞ്ചായത്ത് എൽഡിഎഫ് കൺവീനർ മുന്നണി മര്യാദ പാലിക്കണമെന്ന് സിപിഐ മണിമല ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. പല തവണ അവശ്യപ്പെട്ടി ട്ടും എൽഡിഎഫ് കമ്മറ്റി വിളിച്ചു ചേർക്കാത്തതാണ് സിപിഐയുടെ അതൃപ്തിക്ക് കാരണം. മണിമല പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം സം ബന്ധിച്ച് തർക്കം തുടരുന്ന സാഹചര്യത്തിലാണ് സിപിഐയുടെ ആരോപണം.

2020ൽ എൽഡിഎഫ് പഞ്ചായത്ത് ഭരണ സമിതി അധികാരം ഏൽക്കുമ്പോൾ ഉള്ള ധാരണ പ്രകാരം ആദ്യത്തെ 3 വർഷം പ്രസിഡന്റ് സ്ഥാനം സിപിഐ( എം) നും വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്കും സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് (എം) നും തുടർന്നുള്ള 2 വർഷം പ്രസിഡന്റ് സ്ഥാനം കേര ള കോൺഗ്രസ് (എം)നും വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐ(എം) നും സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനം CPIക്കും എന്നാണ് ധാരണ ഉണ്ടായിരുന്നത്.
ധാരണ പ്രകാരം 2020 ഡിസംബറിൽ സിപിഐ (എം)ലെ ജെയിംസ് പി സൈമൻ പ്രസിഡന്റായും സിപിഐ ലെ അതുല്യാ ദാസ് വൈസ് പ്രസിഡന്റ് ആയും കേരള കോണ്ഗ്രസ് ലെ സുനി വര്ഗീസ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമനുമായ ഭരണ സമിതി ഭരണം ആരംഭിച്ചത്.മുന്നണി ധാരണ പ്രകാരം 3 വർഷം പൂർത്തിയായപ്പോൾ സിപിഎം ലെ ജെയിംസ് പി സൈമൺ പ്രസിഡന്റ് സ്ഥാനവും സിപിഐ ലെ അതുല്യാ ദാസ് വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവച്ചു. നിലവിൽ കേരള കോണ്ഗ്ര സിലെ ബിനോയ് വര്ഗീസ് പ്രസിഡന്റ് ആയും സിപിഐ (എം)ലെ റോസമ്മ ജോണ് വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുത്ത് ഏഴ് മാസം കഴിഞ്ഞിട്ടും സിപി ഐക്ക് വിട്ടുകിട്ടേണ്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഇതുവരെ കിട്ടാത്തത് ആണ് സിപിഐ യെ ചോടിപ്പിക്കുന്നത്.
പാർലമെൻറ്മെന്റ് തെരഞ്ഞെടുപിന് മുൻപ് LDF ൽ ചർച്ച നടന്നെങ്കിലുംസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനം സിപിഐ ക്ക് വിട്ടുകിട്ടിയില്ല. പാർലമെന്റ് തെര ഞ്ഞെ ടുപ് പോലെ നിർണായക സമയത്ത് മുന്നണിയിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകണ്ടന്നും തെരഞ്ഞെടുപ്പ് പ്രവർത്തനത്തെയോ മുന്നണിയെയോ ഈ വിഷ യങ്ങൾ ബാധിക്കരുത് എന്ന നിലപാടാണ് തെരഞ്ഞെടുപ്പ് സമയത്ത് സിപിഐ എടുത്തത്.അന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സിപിഐ യുടെ സ്റ്റാൻഡി ങ് മ്മറ്റി ചെയർമാൻ സ്ഥാനം സംബന്ധിച്ച് പ്രശനങ്ങൾ പരിഹരിക്കാം എന്ന ധാരണയിൽ ഇലക്ഷനെ നേരിടാൻ തീരുമാനിച്ചു.പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം 2 തവണ LDF കൂടി എങ്കിലും ധാരണ ആയില്ല.
അവസാനം ജൂലൈ മാസം 28 ആം തീയതി ചേർന്ന LDF യോഗത്തിൽ നിന്നും സിപിഐ ഇറങ്ങി പോരും എന്ന നിലപാട് എടുത്തപ്പോൾ ഓഗസ്റ് മാസം 2ന് അകം എൻ ജയരാജ് MLA, LDF കാഞ്ഞിരപ്പള്ളി മണ്ഡലം കൺവീനർ,സിപിഐ (എം)ഏരിയ സെക്രട്ടറി,സിപിഐ മണ്ഡലം സെക്രട്ടറി,കേരള കോണ്ഗ്രസ് മണ്ഡലം പ്രസി ഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ മുന്നണി യോഗം ചേരണം എന്നാണ് തീരുമാനം എടുതത് എന്നാൽ ഒന്നര മാസം കഴിഞ്ഞിട്ടും പഞ്ചായത്ത് LDF കൺവീനർ LDF കമ്മറ്റി വിളിച്ചു ചേർക്കാൻ തയ്യാറയിട്ടില്ല. പഞ്ചായത്തിലെ വിവിധ വിഷയങ്ങൾ അടക്കാം ചർച്ച ചെയ്യുന്നതിനും ജൂലൈ മാസം 28ലെ തീരുമാനപ്രകാരം LDF കമ്മറ്റി വിളിച്ചു ചേർക്കണമെന്നു കത്ത് മുഖേന സിപിഐ ആവശ്യപ്പെട്ടിട്ടും കൺവീനർ LDF കമ്മറ്റി വിളിച്ചു ചേർക്കാത്തത് മുന്നണി മര്യാദക്ക് നിരക്കുന്നതല്ലെ ന്നും കൺവീനർ മുന്നണി മര്യാദ പാലിക്കണമെന്നും സിപിഐ ക്ക് ലഭിക്കാനുള്ള സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനം ഉടനെ വിട്ടുകിട്ടണമെന്നും സിപിഐ ആവശ്യപ്പെട്ടു.സിപിഐ മണിമല ലോക്കൽ സെക്രട്ടറി ശരത് മണിമല,മണ്ഡലം കമ്മറ്റി അംഗംഎസ് ബിജു,പി കെ സാം എന്നിവർ സംസാരിച്ചു

+ There are no comments
Add yours