അഡ്വ.കെ.എ.ഹസ്സൻ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തി

Estimated read time 1 min read
Share :

പൊൻകുന്നം: അഡ്വ.കെ.എ.ഹസന്റെ വേർപാടിലൂടെ പൊൻകുന്നത്തിന് നഷ്ടമായത് രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക സാമുദായിക രംഗത്തെ നിറസാന്നി ധ്യം. വ്യാഴാഴ്ച വൈകുന്നേരം പൊൻകുന്നം ജുമാ മസ്ജിദിലെ നബിദിനാഘോഷ പരിപാടികൾ ഇദ്ദേഹം ഉദ്ഘാടനം ചെയ്യാനിരിക്കയാണ് അപ്രതീക്ഷിത വിടവാങ്ങ ൽ. കേരള ജമാഅത്ത് കൗൺസിലിന്റെ മുൻ സംസ്ഥാന പ്രസിഡന്റാണ്.പി.ഡി.പി.സംസ്ഥാന മുൻ വൈസ് ചെയർമാനാണ്. മുസ്ലീം ലീഗ് സംസ്ഥാന സമിതി മുൻ അംഗമാണ്. പി.ഡി.പി.സ്ഥാനാർഥിയായി മുൻപ് ആലപ്പുഴ, ഗുരുവായൂർ നിയമസഭാമണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്.

ദീർഘനാൾ പൊൻകുന്നം കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുമായി സേവനമനുഷ്ഠിച്ചു.  അമച്വർ ക്ലബ്ബുകളെ കൂ ട്ടിച്ചേർത്ത് 1970-കളിൽ ഫൈൻ ആർട് സൊസൈറ്റി ഉണ്ടാക്കി കലകളുടെ പ്രോത്സാഹനത്തിനും അവതരണത്തിനും മികച്ച അവസരങ്ങളൊരുക്കി നിരവധി കലാ കാരന്മാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഹസൻ പ്രസിഡന്റായിരിക്കെ പ്രതിമാസ കലാപരിപാടി, പിന്നോക്കം നിൽക്കുന്ന കലാസമിതികൾക്ക് സാമ്പത്തിക സ ഹാ യം എന്നിവ നടപ്പാക്കി. ആലപ്പി രംഗനാഥ്, കാഥികൻ ചമ്പക്കര ദേവദാസ് എന്നിവരും പ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പൊൻകുന്നം മുഹയുദീൻ  ജുമാ മസ്ജിദ് ഇന്നത്തെ നിലയിൽ എത്തിക്കുന്നതിന് മുൻകൈ എടുത്തതും ഇദ്ദേഹമായിരുന്നു. ദീർഘകാലം നേതൃസ്ഥാനങ്ങൾ വഹി ച്ചിട്ടുണ്ട്. പൊൻകുന്നം ജമാ അത്ത്, അറഫ എംപവർമെന്റ് ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ രക്ഷാധികാരിയായും പ്രവർത്തിച്ചു. കേരള വഖഫ് ബോർഡ് അംഗമായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours