പൊൻകുന്നം: ദേശീയപാതയും സംസ്ഥാനപാതയായ പി.പി.റോഡും ചേരുന്ന പൊൻകുന്നം പട്ടണത്തിലെ കവലയിൽ അപകടസാധ്യതയേറി. വൺവേയായി റോഡ് തിരിയുന്നിടത്ത് ഡിവൈഡറുകളിൽ അടയാളബോർഡുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ ഇടിച്ചുകയറി അപകടമുണ്ടാകുന്നു. അടുത്തിടെ കാറുകളും മിനിലോറികളും ഡിവൈഡറുകൾക്കുമുകളിലൂടെ കയറി അപകടമുണ്ടായി. നേരത്തെ സ്ഥാപിച്ച റിഫ്‌ളക്ടർ ബോർഡുകൾ നശിച്ചതിൽപ്പിന്നെ പുതി യവ സ്ഥാപിച്ചില്ല.

പി.പി.റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾ കാഞ്ഞിരപ്പള്ളി ഭാഗത്തേക്കും കോട്ടയം ഭാഗത്തേക്കും തിരിയുന്നതിനുള്ള ഡിവൈഡറുകളിൽ ഒരെണ്ണത്തിൽ അട യാളമില്ല. ദേശീയപാതയിലെ ഡിവൈഡറുകളിലും ഇതുതന്നെ സ്ഥിതി. ഇവിടെയുള്ള സീബ്രൈലൈനുകൾ മാഞ്ഞത് കാൽനടയാത്രക്കാർക്കും അപകടസാധ്യത കൂട്ടുന്നു. ശബരിമല തീർഥാടന കാലയളവിൽ നിരവധി വാഹനങ്ങൾ രാത്രി തുടർച്ചയായി ഓടുന്ന പാതയാണിത്. ഇവിടെ മുന്നൊരുക്കങ്ങൾ നടത്തിയില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകും.

+ There are no comments
Add yours