എരുമേലിക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വേണം-അയ്യപ്പസേവാസംഘം

Estimated read time 0 min read
Share :

എരുമേലിയിലോ സമീപപ്രദേശത്തോ അയ്യപ്പഭക്തർക്കായി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ആവശ്യമാണെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം പൊൻകു ന്നം യൂണിയൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഭാവിയിൽ നടന്നേക്കാവുന്ന ശബരി വിമാനത്താവളവും ശബരി റെയിൽവേ പദ്ധതിയും കണക്കിലെടുത്ത് ആശുപത്രിയു ടെ ആവശ്യകത യോഗം വിലയിരുത്തി. ഈ വിഷയത്തിൽ അധികാരികളെ കാണുവാനും ശക്തമായ പൊതുവികാരം രൂപപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

ശബരിമല മണ്ഡല, മകരവിളക്ക് കാലത്ത് കാഞ്ഞിരപ്പള്ളി, എരുമേലി, അഴുത, പമ്പ എന്നീ പ്രദേശങ്ങളിൽ അയ്യപ്പസേവാസംഘം പൊൻകുന്നം യൂണിയൻ സ്വീകരി ക്കേണ്ട നടപടികളെപ്പറ്റി ആലോചിക്കുന്നതിന് ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു. അയ്യപ്പഭക്തർക്ക് പ്രാഥമിക ചികിത്സകൾ നൽകാനായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സേവാസംഘം ക്യാമ്പ് മുൻവർഷങ്ങളിലേതുപോലെ നടത്തും. എരുമേലി, അഴുത, പമ്പ, സന്നിധാനം എന്നി വിടങ്ങളിൽ അന്നദാനം നടത്തുന്നതിനും തയ്യാറാവും.

അയ്യപ്പസേവാസംഘം ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.കെ.സുരേന്ദ്രൻ പാറത്തോട്, കെ.വി.എസ്.ലാൽ അഴുത എന്നിവരെ യോഗം അഭിനന്ദി ച്ചു. യൂണിയൻ സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ ആമുഖപ്രഭാഷണവും പി.പി.ശശിധരൻ നായർ മുഖ്യപ്രഭാഷണവും നടത്തി. യൂണിയൻ വർക്കിങ്പ്രസിഡന്റ് മുരളികുമാർ മുക്കാലി, അനിയൻ എരുമേലി, കെ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours